ഇസ്ലാമാബാദ് ∙ ഇന്ത്യക്കെതിരെ യുദ്ധം പ്രഖ്യാപിച്ചാൽ സൗദി അറേബ്യ പാക്കിസ്ഥാന്റെ സഹായത്തിനെത്തുമെന്ന് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് വ്യക്തമാക്കി. സൗദി അറേബ്യയ്ക്കെതിരെയോ പാക്കിസ്ഥാനെതിരെയോ നടക്കുന്ന ഏതെങ്കിലും ആക്രമണം ഇരുരാജ്യങ്ങൾക്കുമെതിരായ ആക്രമണമായി കണക്കാക്കി സംയുക്തമായി പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ റിയാദ് സന്ദർശനത്തിനിടെ ഒപ്പുവെച്ച പ്രതിരോധകരാറിന്റെ അടിസ്ഥാനത്തിലാണ് ഖ്വാജ ആസിഫ് പ്രതികരിച്ചത്. നാറ്റോ കരാറിലെ ആർട്ടിക്കിൾ 5 നോട് സാമ്യമുള്ള വ്യവസ്ഥകളും കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, പാക്കിസ്ഥാന്റെ ആണവായുധങ്ങൾ സൗദി അറേബ്യയുടെ ഉപയോഗത്തിനായി അനുവദിക്കുന്നതും കരാറിലെ പ്രധാനപ്പെട്ട ഘടകമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇന്ത്യയും സൗദി അറേബ്യയും തമ്മിൽ വൻ വ്യാപാരബന്ധം നിലനിൽക്കുന്ന സാഹചര്യത്തിലാണ് കരാർ ഒപ്പുവച്ചിരിക്കുന്നത്. 2024–25 സാമ്പത്തിക വർഷത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തിന്റെ മൂല്യം 4,188 കോടി ഡോളറിലേയ്ക്കുയർന്നിരുന്നു.











Leave a Reply