കൊച്ചി: എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നതിനും ചെക്ക്ബുക്ക് ചാർജ്ജുകളിലും മാറ്റങ്ങളുമായി എസ്.ബി.ഐ. ബേസിക് സേവിങ്സ് ഡെപ്പോസിറ്റ് അക്കൗണ്ട് ഉടമകൾക്കാണ് പുതിയ നിയമങ്ങൾ ബാധകമാവുക. ജൂലൈ ഒന്ന് മുതൽ പുതിയ മാറ്റങ്ങൾ നിലവിൽ വരുമെന്നും എസ്.ബി.ഐ അറിയിച്ചു.
എടിഎമ്മുകളിൽ നിന്ന് പ്രതിമാസം നാല് തവണ മാത്രമാണ് ബേസിക്സ് സേവിങ്സ് അക്കൗണ്ട് ഉടമകൾക്ക് പണം പിൻവലിക്കാനാകുക. പിന്നീട് ഓരോ തവണ പണം പിൻവലിക്കുമ്പോഴും 15 രൂപയും ജിഎസ് ടിയും നൽകണം.
10 പേജുള്ള ചെക്ക്ബുക്കാണ് എസ്ബിഐ നിലവിൽ സൗജന്യമായി പ്രതിവർഷം നൽകുന്നത്. ഇതിന് ശേഷം 10 ലീഫുള്ളതിന് 40 രൂപയും 25 എണ്ണമുള്ളതിന് 75 രൂപയും നൽകണം. അടിയന്തരമായി ചെക്ക്ബുക്ക് ലഭിക്കണമെങ്കിൽ 50 രൂപയും നൽകണം.
Leave a Reply