അരുവിത്തുറ അൽഫോൻസ പബ്ലിക് സ്കൂളിലെ വിദ്യാർഥിനികളെ അപകീർത്തിപ്പെടുത്തുന്ന ചിത്രമെടുത്ത ഫോട്ടോഗ്രാഫർക്കെതിരേ പിടിഎ കമ്മിറ്റി, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരുടെ പ്രതിഷേധം വ്യാപകമായതിനെത്തുടർന്നു സ്റ്റുഡിയോ ഉടമ മുങ്ങിയതായി സൂചന. സ്റ്റുഡിയോ ഉടമയെ സംരക്ഷിക്കാൻ പോലീസ് ശ്രമിക്കുന്നതായും ആക്ഷേപമുയരുകയാണ്.
മാർച്ച് മാസത്തിൽതന്നെ കുട്ടികൾക്കു യൂണിഫോം നൽകിയിരുന്നു. യൂണിഫോം സംബന്ധിച്ച് രക്ഷിതാക്കളോ കുട്ടികളോ യാതൊരുവിധ പരാതികളും നൽകിയില്ലെന്നും സ്കൂൾ തുറന്നു രണ്ടു ദിവസം യൂണിഫോം ധരിച്ചിട്ടും ആരും പരാതിയുമായി എത്തിയില്ലെന്നും പ്രിൻസിപ്പൽ സിസ്റ്റർ റോസിലി മാധ്യമങ്ങളോടു പറഞ്ഞു. വികൃതമായ രീതിയിൽ കുട്ടികളെ അപകീർത്തിപ്പെടുത്തി ഫോട്ടോയെടുത്ത സ്റ്റുഡിയോ ഉടമ സ്കൂൾ അധികൃതരെ നിരന്തരം ബുദ്ധിമുട്ടിക്കുന്ന വ്യക്തിയാണെന്നും സിസ്റ്റർ റോസിലി പറഞ്ഞു.
സ്കൂൾ കുട്ടികളുടെ ഫോട്ടോയെടുത്ത് വികൃതമാക്കി സോഷ്യൽ മീഡിയകളിലും മാധ്യമങ്ങളിലും പ്രസിദ്ധീകരിച്ച് അപകീർത്തിപ്പെടുത്തിയ സംഭവത്തിൽ ഒരു സ്കൂൾ വിദ്യാർഥിനിയുടെ പിതാവ് ഈരാറ്റുപേട്ട പോലീസിൽ പരാതി നൽകി.
നിലവിലുള്ള യൂണിഫോമിന്റെ ഓവർകോട്ട് ആറാം ക്ലാസ് മുതൽ പത്തു വരെയുള്ളതു മാറ്റാനും താഴ്ന്ന ക്ലാസുകളിലെ കുട്ടികളുടെ ഓവർകോട്ട് ഒഴിവാക്കാനും സ്കൂൾ മാനേജ്മെന്റും പിടിഎയും തീരുമാനിച്ചു.
Leave a Reply