സ്വന്തം ലേഖകൻ
പതിനായിരത്തോളം സ്കൂൾ ലീവേഴ്‌സിനെ ഇംഗ്ലണ്ടിലെ പ്രിൻസസ് ട്രസ്റ്റ് ചാരിറ്റിയിൽ ആയമാരായി ട്രെയിൻ ചെയ്യിക്കുന്നു. യൂറോപ്യൻ യൂണിയനിൽ നിന്നുള്ള കുടിയേറ്റം കുറഞ്ഞതിനെ തുടർന്ന് ഉണ്ടായ തൊഴിൽ ക്ഷാമം പരിഹരിക്കാൻ ആണിത്. ട്രസ്റ്റിന് കണ്ടെത്തലിൽ പൊതുമേഖലാ സ്ഥാപനങ്ങളിൽ നികത്താൻ പ്രയാസമുള്ള ധാരാളം ഒഴിവുകൾ ഉണ്ടായിരുന്നു. ക്ലിനിക്കൽ അല്ലാത്ത തസ്തികകളിലേക്കുള്ള ഒഴിവുകൾ ഇങ്ങനെ പരിശീലനം നേടിയവർ നികത്തും. തൊഴിൽ നൈപുണ്യം അനുസരിച്ച് നഴ്സുമാരെയും ഡോക്ടർമാരെയും ഇത്തരത്തിൽ ലഭിക്കും.
ഇത്തരത്തിലുള്ള തൊഴിലുകൾക്ക് വേണ്ടി പഠിക്കാനുള്ള സാഹചര്യമോ സമ്പത്തോ ഇല്ലാതിരുന്ന ഒരുപാട് കുട്ടികളെ ഇങ്ങനെ പഠിപ്പിക്കാൻ സാധിക്കുന്നുണ്ടെന്ന് എൻഎച്ച് എസ് എംപ്ലോയേർസ് ചീഫ് എക്സിക്യൂട്ടീവ് ആയ ഡാനി മോർട്ടിമർ പറഞ്ഞു. ബെർമിങ്ഹാംമിലെ ഏറ്റവും വലിയ തൊഴിൽ ദാതാക്കൾ ആണ് നിലവിൽ എൻഎച്ച് എസ്.
ബർമിങ്ഹാമിലെ ഏറ്റവും വലിയ ആശുപത്രിയായ ക്വീൻ എലിസബത്ത് ഹോസ്പിറ്റലിലെ ക്യാൻസർ വാർഡിലെ ഹെൽത്ത് അസിസ്റ്റന്റ് ആയി കയറിയ റോയ്സിൻ ബ്രൗൺ തന്റെ ജിസിഎസ്ഇ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനുശേഷം തുടർപഠനത്തിന് സാധ്യത ഇല്ലാതെ നിന്ന് ഒരു വ്യക്തിയായിരുന്നു. ” നഴ്സ് ആവാൻ താല്പര്യം ഉണ്ട് പക്ഷേ യൂണിവേഴ്സിറ്റിയിൽ പോയി പഠിക്കാൻ കഴിയാതെ വന്നാൽ എന്ത് ചെയ്യും, ഈ ജോലിയിലൂടെ പതിയെപതിയെ ഒരു നഴ്‌സാവാം എന്ന ഉത്തമ ബോധ്യം എനിക്കുണ്ട്.” അവൾ പറഞ്ഞു.
പൊതുമേഖലയിൽ 63 ശതമാനത്തോളം തൊഴിൽ ക്ഷാമമാണ് സെപ്റ്റംബർ 2019 ൽ പ്രിൻസ് ട്രസ്സ് കണ്ടെത്തിയത്. റിസർച്ച് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. പ്രിൻസസ് ഡ്രസ്സ് ചീഫ് എക്സിക്യൂട്ടീവ് ടേം മാർട്ടിന പറയുന്നു ചില തൊഴിൽ ദാതാക്കളുടെ റിക്രൂട്ട്മെന്റ് പ്രോസസ് തന്നെ ജോലിയിൽ കയറിപ്പറ്റാൻ വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നവയാണ്. ഇനിയെങ്കിലും മാറി ചിന്തിക്കേണ്ടിയിരിക്കുന്നു. സാമൂഹിക പ്രതിബദ്ധതയുള്ള യുവതിയെ ജോലിക്കെടുക്കുന്നതിനോട് തീർത്തും യോജിപ്പാണുള്ളത്. ആരോഗ്യമേഖലയിലെ മേൽനോട്ടത്തിനു മാത്രമായി 11, 500ഓളം ഒഴിവുകൾ വെസ്റ്റ്ലാൻഡ് ഭാഗത്ത് മാത്രം നിലവിലുണ്ട്.
ഓക്ക് വ്യൂ കെയർ ഹോമിന്റെ ഡയറക്ടറായ ജഗതിപ് കാട്കാറും ഈ അഭിപ്രായത്തോട് യോജിക്കുന്നു. അദ്ദേഹവും സ്വന്തം നഗരത്തിൽ നിന്ന് യുവാക്കളെ ഈ മേഖലയിലേക്ക് ക്ഷണിക്കുന്നുണ്ട്.
Leave a Reply