പെണ്‍കുട്ടികളുടെ ശരീരഘടന എടുത്തു കാണിക്കുന്ന രീതിയില്‍ സ്കൂള്‍ യൂണിഫോം ഡിസൈന്‍ ചെയ്ത സ്വകാര്യ സ്‌കൂള്‍ നടപടി വിവാദത്തില്‍ . കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട അരുവിത്തുറ അല്‍ഫോണ്‍സാ പബ്ലിക് സ്‌കൂള്‍ അധികൃതരാണ് മോശമായ രീതിയില്‍ യൂണിഫോം ഡിസൈന്‍ ചെയ്ത് വിദ്യാര്‍ത്ഥിനികളെ ധരിപ്പിച്ചിരിക്കുന്നത്. പരിസ്ഥിതി ഫോട്ടോഗ്രാഫര്‍ സക്കറിയ പൊന്‍കുന്നം ആണ് ഈ സ്‌കൂളിലെ കുട്ടികളുടെ ചിത്രം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഇതോടെയാണ് സംഭവം വിവാദമായത്.
ചിത്രം പോസ്റ്റു ചെയ്തതിന്റെ പേരില്‍ തനിക്ക് നിരവധി ഭീഷണികളാണ് വരുന്നതെന്നും എങ്കിലും ഈ ഫോട്ടോ നീക്കം ചെയ്യില്ലെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. വസ്ത്ര ധാരണത്തിൽ ഓരോരുത്തർക്കും സ്വാതന്ത്ര്യമുണ്ട്. എന്നാൽ യൂണിഫോം, സ്‌കൂൾ നിഷ്‌കർഷിക്കുന്നതായതിനാൽ എല്ലാ വിദ്യാർത്ഥികൾക്കും സ്വീകാര്യമായ വസ്ത്രമാകുന്നതാണ് പതിവ്. എന്നാല്‍ ഈ വേഷം പിടിഎ അംഗീകരിച്ചതാണോ എന്നാണ് പൊതുവെ ഉയരുന്ന ചോദ്യം. എന്നാല്‍ സംഭവം വിവാദമായതിനെ കുറിച്ച് സ്‌കൂള്‍ അധികൃതകര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Leave a Reply