ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- ചരിത്രത്തിലെ തന്നെ കേന്ദ്ര പുരുഷനായ യേശുക്രിസ്തുവിന്റെ യഥാർത്ഥ നാമം ‘ജീസസ് ക്രൈസ്റ്റ് ‘ എന്നായിരുന്നില്ല എന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ. ആധുനിക നാമവുമായി സാമ്യമില്ലാത്ത, സ്വന്തം മാതൃഭാഷയായ അരാമിക് ഭാഷയിൽ ‘യേശുവിന്’ ഒരു പേരുണ്ടാകുമെന്നാണ് പണ്ഡിതന്മാർ വിശ്വസിക്കുന്നത്. വാസ്‌തവത്തിൽ, ‘ജീസസ്’ എന്ന പേരിൽ അദ്ദേഹത്തിൻ്റെ മരണശേഷം 1,500 വർഷം വരെ ലിഖിത ഭാഷയിൽ ഉപയോഗിക്കാത്ത അക്ഷരങ്ങൾ പോലും അടങ്ങിയിട്ടുണ്ടെന്ന് ഇത് സംബന്ധിച്ച് ഡെയിലി മെയിൽ തങ്ങളുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 16-ാം നൂറ്റാണ്ടിൽ ഒരു ഇംഗ്ലീഷ് വിവർത്തനം ലഭിക്കുന്നതിന് മുമ്പ് യേശുവിൻ്റെ പേര് അദ്ദേഹത്തിൻ്റെ സ്വന്തം അരാമിക് ഭാഷയിൽ നിന്ന് ഹീബ്രുവിലേക്കും, പിന്നീട് ഗ്രീക്കിലേക്കും ലാറ്റിനിലേക്കും നീണ്ട ഭാഷാപരമായ മാറ്റങ്ങളുടെ പാതയിലൂടെ സഞ്ചരിച്ചാണ് എത്തിയതെന്ന് പണ്ഡിതന്മാർ വ്യക്തമാക്കുന്നു. അതോടൊപ്പം തന്നെ അദ്ദേഹത്തിന്റെ രണ്ടാമത്തെ പേര് ഒരിക്കലും ‘ക്രൈസ്റ്റ് ‘ എന്നാവുകയില്ലെന്നും, മറിച്ച് യേശുവിന്റെ ജന്മനഗരത്തെ അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്നും വിദഗ്ധ തെളിവുകളുടെ വാദിക്കുന്നു.
യേശുവിൻ്റെ പേര് ‘ജീസസ്’ എന്ന ഇംഗ്ലീഷ് പതിപ്പ് പോലെ ആയിരിക്കില്ല എന്നതിൻ്റെ ഏറ്റവും വ്യക്തമായ കാരണം, അദ്ദേഹം ഇംഗ്ലീഷ് സംസാരിക്കില്ലായിരുന്നു എന്നതാണ്. ചരിത്രപുരുഷനായ യേശുവും അദ്ദേഹത്തിൻ്റെ ശിഷ്യന്മാരും റോമൻ സാമ്രാജ്യത്തിൻ്റെ ഭാഗമായ ജൂഡിയ എന്ന പ്രദേശത്താണ് താമസിച്ചിരുന്നത്. അത് ഇപ്പോൾ പലസ്തീനിൻ്റെയും ഇസ്രായേലിൻ്റെയും ഭാഗമാണ്. എന്നിരുന്നാലും, മിക്ക പണ്ഡിതന്മാരും വിശ്വസിക്കുന്നത് യേശു ജനിച്ചതും വളർന്നതും വടക്കുള്ള ഒരു ചെറിയ പ്രവിശ്യയായ ഗലീലിയുടെ ഭാഗമായ നസറെത്ത് പട്ടണത്തിലാണ് എന്നാണ്. ഏതൊക്കെ ഭാഷകളാണ് യേശു സംസാരിച്ചതെന്ന് കൃത്യമായി അറിയാൻ കഴിയില്ലെന്നും, എന്നിരുന്നാലും നസ്രത്തിലെ അദ്ദേഹത്തിൻ്റെ കുടുംബ പശ്ചാത്തലം കണക്കിലെടുക്കുമ്പോൾ, അദ്ദേഹത്തിൻ്റെ ദൈനംദിന ഭാഷ അരാമിക് ആയിരുന്നുവെന്ന് നമുക്ക് അനുമാനിക്കാമെന്ന് നെതർലൻഡ്‌സിലെ പ്രൊട്ടസ്റ്റൻ്റ് തിയോളജിക്കൽ യൂണിവേഴ്‌സിറ്റിയിൽ നിന്നും യഹൂദമതവും ക്രിസ്‌ത്യാനിറ്റിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള പഠനങ്ങൾ നടത്തുന്ന വിദഗ്ധനായ പ്രൊഫസർ ഡിനെക് ഹൗട്ട്‌മാൻ വ്യക്തമാക്കി. ആധുനിക സിറിയയുടെ പ്രദേശത്ത് ആദ്യമായി ഉയർന്നുവന്നതും യേശുവിൻ്റെ ജീവിതകാലത്ത് മിഡിൽ ഈസ്റ്റിൻ്റെ ഭൂരിഭാഗവും വ്യാപിച്ചതുമായ ഒരു ഭാഷയാണ് അരാമിക്. യേശുവിൻ്റെ അരാമിക് നാമം ‘ഈശോ’ – ഹീബ്രു നാമമായ ‘യേശു’ അല്ലെങ്കിൽ ‘യേശുവാ’ എന്നതിൻ്റെ ഒരു പതിപ്പാണെന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്.
Leave a Reply