ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
സ്കോട്ട്ലൻഡ് : ഒരു വർഷത്തിനുള്ളിൽ പുതിയ 1000 ജീവനക്കാരെ റിക്രൂട്ട് ചെയ്യാനൊരുങ്ങി സ്കോട്ടിഷ് പവർ. നിരവധി പുതിയ ഗ്രീൻ എനർജി ഇൻഫ്രാസ്ട്രക് ചർ പ്രോജക്ടുകൾ ഏറ്റെടുത്തതായി സ് പാനിഷ് ഉടമസ്ഥതയിലുള്ള കമ്പനി അറിയിച്ചു. ഓഫ്‌ഷോർ, ഓൺഷോർ വിൻഡ്, സോളാർ ഫാമുകൾ ഉൾപ്പെടെ 16 പ്രോജക്ടുകളിൽ 4 ബില്യൺ പൗണ്ട് നിക്ഷേപിക്കാൻ കമ്പനി പദ്ധതിയിടുന്നു.
യുകെയിലെ ഊർജ ഭാവി ഒരു നിർണായക പ്രശ് നമായി മാറിയിരിക്കുന്നുവെന്ന് സ്കോട്ടിഷ് പവർ ചീഫ് എക് സിക്യൂട്ടീവ് ഓഫീസർ കീത്ത് ആൻഡേഴ് സൺ പറഞ്ഞു. യുകെയുടെ സാമ്പത്തിക വീണ്ടെടുക്കലിനും കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനും ദീർഘകാല ഗ്രീൻ ജോബുകൾ (Green Job) നിർണായകമാണെന്ന് കോപ് 26 ന്റെ പ്രസിഡന്റ് അലോക് ശർമ്മ പ്രതികരിച്ചു.
Leave a Reply