റഷ്യയിൽ സുഖോയ് സൂപ്പർജെറ്റ് വിമാനം തീപിടിച്ച് തകരുന്നതിന് തൊട്ടുമുൻപുള്ള ദൃശ്യങ്ങൾ പുറത്ത്. ലാൻഡ് ചെയ്യുന്നതിനു തൊട്ടുമുൻപാണ് വിമാനം തകർന്നുവീണത്. മോസ്കോയിലെ ഷെറെമെറ്റിയേവോ രാജ്യാന്തര വിമാനത്താവളത്തിലാണ് അടിയന്തര ലാൻഡിങ് നടത്തിയ വിമാനം കത്തിയത്.

നിലത്തടിച്ചു പൊങ്ങിയ വിമാനം തൊട്ടുപിന്നാലെ തകർന്നുവീഴുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. വലിയ വേഗതയിലായിരുന്നു ലാൻഡിങ്ങ്. റണ്‍വേ തൊട്ട വിമാനം ബൗൺസ് ചെയ്യുന്നതും നിമിഷങ്ങൾക്കുള്ളിൽ തീഗോളമായി മാറുന്നതും വിഡിയോയിൽ കാണാം.

അടിയന്തിരമായി ലാന്‍ഡ് ചെയ്യുന്നതിനുള്ള ആദ്യശ്രമം പരാജയപ്പെട്ടതിനു പിന്നാലെയായിരുന്നു രണ്ടാം ശ്രമം. വിമാനത്തിനു എയർ ട്രാഫിക് കൺട്രോളർമാരുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നു. എന്നാൽ ഇന്ധന ടാങ്കുകൾ ഉപേക്ഷിക്കാൻ പൈലറ്റിനു സാധിച്ചില്ല.
വിമാനത്തിലുണ്ടായിരുന്നു 78 യാത്രക്കാരിൽ 41 പേർ മരിച്ചെന്നാണ് റിപ്പോർട്ട്.

 

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ