ബാബു ജോസഫ്

ബര്‍മിങ്ഹാം: റവ.ഫാ.സോജി ഓലിക്കല്‍ നയിക്കുന്ന രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ നാളെ ബര്‍മിങ്ഹാം ബെഥേല്‍ സെന്ററില്‍ നടക്കും. അത്ഭുതങ്ങളും അനുഗ്രഹങ്ങളും വര്‍ഷിക്കുന്ന, ദേശ ഭാഷാ വ്യത്യാസമില്ലാതെ ആയിരങ്ങള്‍ ഒരുമിക്കുന്ന യൂണിവേഴ്‌സല്‍ ബൈബിള്‍ കണ്‍വെന്‍ഷനില്‍ അനുഗ്രഹ സാന്നിധ്യമായി ഇത്തവണ ബര്‍മിങ്ഹാം അതിരൂപത ആര്‍ച്ച് ബിഷപ്പ് ബെര്‍ണാഡ് ലോംങ്ലി പങ്കെടുക്കും. പുതുജീവന്‍ പകരുന്ന അഭിഷേകമാര്‍ന്ന പ്രഘോഷണത്തിനായി ബ്രദര്‍ പ്രിന്‍സ് വിതയത്തില്‍ വീണ്ടും എത്തുമ്പോള്‍ യേശുനാമത്തില്‍ സൗഖ്യവുമായി പ്രശസ്ത രോഗശാന്തി ശുശ്രൂഷകന്‍ ബ്രദര്‍ സാബു ആറുതൊട്ടിയും, പരിശുദ്ധാത്മ അഭിഷേകത്തിന്റെ അഗ്‌നിജ്വാലകള്‍ ലോകം കീഴടക്കുന്ന വിശേഷവുമായി അഭിഷേകാഗ്‌നി മിനിസ്ട്രീസിന്റെ ഇന്റര്‍ നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍ ബ്രദര്‍ ഷിബു കുര്യനും കണ്‍വെന്‍ഷനില്‍ വിവിധ ശുശ്രൂഷകള്‍ നയിക്കും.

പരിശുദ്ധ അമ്മയുടെ പിറവിത്തിരുന്നാളിനെ മുന്‍നിര്‍ത്തി നടത്തപ്പെടുന്ന സെപ്റ്റംബര്‍ മാസ കണ്‍വെന്‍ഷനില്‍ ഇത്തവണ ഏറെ പ്രത്യേകതകളോടെ കുട്ടികള്‍ക്കും ടീനേജുകാര്‍ക്കുമായി , ക്രിസ്തീയ ജീവിത മൂല്യങ്ങളുടെ വൈവിധ്യമാര്‍ന്ന പങ്കുവയ്ക്കലിലൂടെ യൂറോപ്പില്‍ ആയിരക്കണക്കിന് കുട്ടികളെ ദൈവിക മാര്‍ഗത്തിലൂടെ വഴിനടത്തുന്ന RISE THEATERS, COR ET LUMEN COMMUNITY എന്നീ മിനിസ്ട്രികള്‍ SACRED DRAMA അടക്കമുള്ള പ്രത്യേക ശുശ്രൂഷകള്‍ നടത്തുന്നു.

അനേകം അത്ഭുതങ്ങളും രോഗശാന്തിയുമായിക്കൊണ്ട് ജീവിക്കുന്ന അടയാളങ്ങളിലൂടെ അനേകര്‍ക്ക് ജീവിതനവീകരണം സാധ്യമാകുവാന്‍ ഈ കണ്‍വെന്‍ഷന്‍ ദൈവം ഉപയോഗിക്കുന്നു എന്നതിന് ഓരോതവണത്തേയും നിരവധിയായ സാക്ഷ്യങ്ങള്‍ തെളിവാകുന്നു. ഏതൊരാള്‍ക്കും ഇംഗ്ലീഷിലോ മലയാളത്തിലോ കുമ്പസാരിക്കുന്നതിനും, സ്പിരിച്വല്‍ ഷെയറിംങിനും കണ്‍വെന്‍ഷനില്‍ സൗകര്യമുണ്ടായിരിക്കും.

കണ്‍വെന്‍ഷനെപ്പറ്റിയുള്ള പ്രോമോ വീഡിയോ കാണാം

കഴിഞ്ഞ അനേക വര്‍ഷങ്ങളായി കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും വിശ്വാസജീവിതത്തില്‍ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങള്‍ വിവിധ ശുശ്രൂഷകളിലൂടെ പകര്‍ന്നു നല്‍കാന്‍ സാധിക്കുന്നത് കണ്‍വെന്‍ഷന്റെ പ്രധാന സവിശേഷതയാണ്. കുട്ടികള്‍ക്കായി ഓരോതവണയും ഇംഗ്ലീഷില്‍ പ്രത്യേക കണ്‍വെന്‍ഷന്‍ തന്നെ നടക്കുന്നു. അനേകം കുട്ടികളും കൗമാരപ്രായക്കാരുമാണ് ഓരോ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനിലും മാതാപിതാക്കളോടോ മറ്റ് മുതിര്‍ന്നവര്‍ക്കൊപ്പമോ യുകെയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റര്‍ എന്ന കുട്ടികള്‍ക്കായുള്ള മാസിക ഓരോരുത്തര്‍ക്കും സൗജന്യമായി നല്‍കിവരുന്നു.

രണ്ടു വേദികളിലായി ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലും നടക്കുന്ന കണ്‍വെന്‍ഷനില്‍ ഇംഗ്ലീഷിലും മലയാളത്തിലും മറ്റുഭാഷകളിലുമുള്ള ബൈബിള്‍, പ്രാര്‍ത്ഥനാ പുസ്തകങ്ങള്‍, മറ്റ് പ്രസിദ്ധീകരണങ്ങള്‍ എന്നിവ കണ്‍വെന്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന എല്‍ഷദായ് സെന്ററില്‍ ലഭ്യമാണ്. പതിവുപോലെ രാവിലെ 8ന് മരിയന്‍ റാലിയോടെ തുടങ്ങുന്ന കണ്‍വെന്‍ഷന്‍ വൈകിട്ട് 4ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും. കണ്‍വെന്‍ഷനായുള്ള പ്രാര്‍ത്ഥനാ ഒരുക്കശുശ്രൂഷ ബര്‍മിംങ്ഹാമില്‍ നടന്നു.

കണ്‍വെന്‍ഷന്റെ ആത്മീയവിജയത്തിനായി പ്രാര്‍ത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോന്‍ കുടുംബവും യേശുനാമത്തില്‍ മുഴുവനാളുകളെയും നാളെ രണ്ടാം ശനിയാഴ്ച ബര്‍മിംങ്ഹാം ബഥേല്‍ സെന്ററിലേക്ക് വീണ്ടും ക്ഷണിക്കുന്നു.

അഡ്രസ്സ് :
ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍
കെല്‍വിന്‍ വേ
വെസ്റ്റ് ബ്രോംവിച്ച്
ബര്‍മിംങ്ഹാം. ( Near J1 of the M5)
B70 7JW.

കൂടുതല്‍ വിവരങ്ങള്‍ക്ക് ;
ഷാജി 07878149670.
അനീഷ്.07760254700
ബിജു 07515 368239

Sandwell and Dudley ട്രെയിന്‍ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് യുകെയുടെ വിവിധ പ്രദേശങ്ങളില്‍നിന്നും ഏര്‍പ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങള്‍ക്ക്,

ബിജു 07859 890267
ടോമി 07737 935424.