ബാബു ജോസഫ്

ബര്‍മിങ്ഹാം: യേശുനാമത്തില്‍ ദേശ ഭാഷാ വ്യത്യാസമില്ലാതെ ആയിരങ്ങള്‍ ഐക്യപ്പെടുന്ന, റവ. ഫാ. സോജി ഓലിക്കല്‍ നയിക്കുന്ന രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനില്‍ ഇത്തവണ പന്തക്കുസ്താനുഭവ അഭിഷേക ശുശ്രൂഷയുമായി വീണ്ടും ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത ബിഷപ്പ് മാര്‍. ജോസഫ് സ്രാമ്പിക്കല്‍, പ്രശസ്ത വചനപ്രഘോഷകനും കാലഘട്ടത്തിന്റെ ദൈവികോപകരണമായിക്കൊണ്ട് അടയാളങ്ങളും അത്ഭുതങ്ങളും സാധ്യമാക്കുവാന്‍ ദൈവം തെരഞ്ഞെടുത്തുപയോഗിച്ചുകൊണ്ടിരിക്കുന്ന വിടുതല്‍ ശുശ്രൂഷകനുമായ ബ്രദര്‍ റെജി കൊട്ടാരം എന്നിവരും വചനവേദിയിലെത്തും.

കണ്‍വെന്‍ഷനെപ്പറ്റിയുള്ള വീഡിയോ കാണാം

അഞ്ചുവയസുമുതല്‍ വിവിധ പ്രായക്കാരായ കുട്ടികള്‍ക്ക് പ്രത്യേക ക്ലാസ്സുകളും അനുബന്ധ ശുശ്രൂഷകളും നടക്കുമ്പോള്‍ യഥാര്‍ത്ഥ ദൈവികസ്വാതന്ത്ര്യം പ്രതിപാദിക്കുന്ന പ്രത്യേക ‘ടീന്‍ റിവൈവല്‍ കണ്‍വെന്‍ഷന്‍’ ടീനേജുകാര്‍ക്കായി നടക്കുന്നു. ഇതുമായി ബന്ധപ്പെട്ട ക്ലാസുകള്‍, സാക്ഷ്യങ്ങള്‍, അഭിഷേക പ്രാര്‍ത്ഥന, ആരാധന എന്നിവ ആയിരിക്കും ഈ രണ്ടാം ശനിയാഴ്ചയിലെ ടീനേജ് മിനിസ്ട്രിയിലെ വിഷയം. സഭയുടെ വാഗ്ദാനമായ ഓരോ മക്കളും ആത്മാവില്‍ അഭിഷേകം പ്രാപിക്കുവാനും വിശുദ്ധിയില്‍ ജീവിക്കുവാനും പുതിയ ബോധ്യങ്ങള്‍ സമ്മാനിക്കുന്ന കുട്ടികളുടെയും ടീനേജുകാരുടെയും മിനിസ്ട്രിയിലേക്ക് യുകെയുടെ വിവിധഭാഗങ്ങളില്‍നിന്നും അനേകംപേര്‍ കടന്നുവരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഏതൊരാള്‍ക്കും ഇംഗ്ലീഷിലോ മലയാളത്തിലോ കുമ്പസാരിക്കുന്നതിനും സ്പിരിച്വല്‍ ഷെയറിങിനും സൗകര്യമുണ്ടായിരിക്കും. ആസ്റ്റണിലെ നിത്യാരാധന ചാപ്പലിലടക്കം യൂറോപ്പിന്റെ വിവിധയിടങ്ങളില്‍ സെഹിയോന്‍ കുടുംബം ഒന്നടങ്കം കണ്‍വെന്‍ഷന്റെ ആത്മീയ വിജയത്തിനായി ഉപവാസ മധ്യസ്ഥ പ്രാര്‍ത്ഥന ഒരുക്കത്തിലാണ്.

അത്ഭുതകരങ്ങളായ വിടുതലും രോഗശാന്തിയും ജീവിതനവീകരണവും സാധ്യമാക്കുന്ന ഈ അനുഗ്രഹീത ശുശ്രൂഷയിലേക്കു ഫാ. സോജി ഓലിക്കലും സെഹിയോന്‍ കുടുംബവും ഏവരെയും ഒരിക്കല്‍ കൂടി ക്ഷണിക്കുകയും പ്രത്യേക പ്രാര്‍ത്ഥനാസഹായം അപേക്ഷിക്കുകയും ചെയ്യുന്നു.

സ്ഥലം:
ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍
കെല്‍വിന്‍ വേ
വെസ്റ്റ് ബ്രോംവിച്ച്
ബര്‍മ്മിംഗ്ഹാം
B70 7JW

കൂടുതല്‍ വിവരങ്ങള്‍ക്ക്
ഷാജി: 07878149670
അനീഷ്: 07760254700

കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളില്‍നിന്നും ഏര്‍പ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങള്‍ക്ക്: ടോമി ചെമ്പോട്ടിക്കല്‍: 07737935424.