രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ നവംബർ 14 ന് . ഫാ.നടുവത്താനിയിലിനൊപ്പം തലമുറകൾക്ക് വഴികാട്ടിയായി നവസുവിശേഷവത്ക്കരണ രംഗത്തെ നിത്യയൗവ്വനം ബ്രദർ.സന്തോഷ് ടി. പ്രാർത്ഥനയിൽ കരങ്ങൾകോർത്ത്‌ സെഹിയോൻ കുടുംബം.

രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ  നവംബർ 14 ന് . ഫാ.നടുവത്താനിയിലിനൊപ്പം തലമുറകൾക്ക് വഴികാട്ടിയായി നവസുവിശേഷവത്ക്കരണ രംഗത്തെ നിത്യയൗവ്വനം ബ്രദർ.സന്തോഷ് ടി. പ്രാർത്ഥനയിൽ കരങ്ങൾകോർത്ത്‌ സെഹിയോൻ കുടുംബം.
November 13 12:43 2020 Print This Article

സെഹിയോൻ യുകെ ഡയറക്ടർ ഫാ. ഷൈജു നടുവത്താനിയിൽ നയിക്കുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ നാളെ നടക്കും . ക്രിസ്റ്റീൻ മിനിസ്‌ട്രിയുടെ നായകനായി തലമുറകൾക്ക് ക്രിസ്തുമാർഗ്ഗത്തിലേക്കുള്ള വഴി തുറക്കുവാൻ, ഇന്ന് വിവിധ ജീവിതാന്തസ്സിലായിരിക്കുന്ന ആയിരങ്ങൾക്ക് അവരുടെ ബാല്യകാലത്തും വചനാധിഷ്ഠിത ജീവിതമൂല്യങ്ങൾ പകർന്നുനൽകിയ , നവസുവിശേഷവത്‌ക്കരണരംഗത്തെ നിത്യയൗവ്വനമായി പരിശുദ്ധാത്മാവിൽ ജ്വലിച്ച് ക്രിസ്തുമാർഗ്ഗത്തിലേക്കുള്ള വഴി തുറക്കുവാൻ യേശുവിൽ ഇന്നും നയിക്കപ്പെട്ടുകൊണ്ടിരിക്കുന്ന, ബ്രദർ സന്തോഷ് ടി ഇത്തവണത്തെ കൺവെൻഷനിൽ വചന ശുശ്രൂഷയിൽ പങ്കുചേരും.

സകല വിശുദ്ധരുടെ അനുഗ്രഹം യാചിച്ചുകൊണ്ടും , സകല മരിച്ച വിശ്വാസികൾക്കും മോക്ഷഭാഗ്യം തേടിയുള്ള പ്രാർത്ഥനകളാലും ധന്യമായ നവംബർ മാസത്തിൽ സെഹിയോൻ യുകെ യുടെ നേതൃത്വത്തിൽ നടക്കുന്ന കൺവെൻഷനിൽ ഇംഗ്ലണ്ടിലെ നോർത്താംപ്ടൺ രൂപതയിൽനിന്നും മോൺസിഞ്ഞോർ ഷോൺ ഹീലിയും പങ്കെടുക്കും. ആഗോളതലത്തിൽ നവസുവിശേഷവത്ക്കരണം ലക്ഷ്യമാക്കി സെഹിയോൻ യുകെ യുടെ സ്ഥാപകൻ റവ. ഫാ. സോജി ഓലിക്കൽ തുടക്കമിട്ട ,ദേശഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുത്തുവരുന്ന കൺവെൻഷൻ ഇത്തവണയും കോവിഡ് മഹാമാരിയുടെ പ്രതികൂല സാഹചര്യത്തിൽ ഓൺലൈനിലാണ് നടക്കുക . കുട്ടികൾക്കും സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്‌ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷ ഉണ്ടായിരിക്കും.

യുകെ സമയം രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 മണിവരെയായിരിക്കും മലയാളം കൺവെൻഷൻ .12 മുതൽ 2 വരെ കുട്ടികൾക്കും 2 മണിമുതൽ 4 വരെ ഇംഗ്ലീഷിലും കൺവെൻഷൻ നടക്കും . .
WWW.SEHIONUK.ORG/LIVE എന്ന വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്.

രോഗ പീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,അത്ഭുതകരമായ വിടുതലുകളും രോഗശാന്തിയും സംഭവിച്ചുകൊണ്ടിരിക്കുന്ന ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന , വി. കുർബാന,വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനിലേക്ക് സെഹിയോൻ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്
ജോൺസൺ ‭+44 7506 810177‬
അനീഷ് ‭07760 254700‬
ബിജുമോൻ മാത്യു ‭07515 368239‬

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles