മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് സീമ ജി നായര്‍. സിനിമയിലെയും സീരിയലുകളിലെയും നിറ സാന്നിധ്യം. അഭിനേത്രി മാത്രമല്ല, മികച്ച ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും താരം നടത്താറുണ്ട്. അര്‍ബുദ രോഗത്തെ നേരിട്ട നന്ദു മുതല്‍ നടി ശരണ്യ ശശി വരെയുള്ളവര്‍ക്ക് സഹായവുമായി സീമ ജി നായര്‍ എത്തിയിരുന്നു.

ഇപ്പോഴിതാ വാഹനാപകടത്തില്‍ പരിക്കേറ്റ വാവ സുരേഷിനെയും സന്ദര്‍ശിച്ചിരിക്കുകയാണ് സീമ ജി നായര്‍. മലയാളികള്‍ക്ക് വളരെയധികം പരിചിതനാണ് വാവ സുരേഷ്. കേരളത്തിന് അകത്തും പുറത്തുമായി ജനവാസകേന്ദ്രങ്ങളില്‍ നിന്നും പാമ്പുകളെ രക്ഷപ്പെടുത്താനായി എത്തിയിട്ടുണ്ട് വാവ സുരേഷ്. കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുകയാണ് വാവ സുരേഷ്.

വാവ സുരേഷ് സഞ്ചരിച്ച കാര്‍ കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ വാവയുടെ മുഖത്തിന് പരുക്കേല്‍ക്കുകയായിരുന്നു. അദ്ദേഹം ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ചികിത്സയിലുള്ള വാവ സുരേഷിനെ സന്ദര്‍ശിച്ചിരിക്കുകയാണ് സീമ ജി നായര്‍.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇന്നലെ ഞാന്‍ വാവയെ കാണാന്‍ പോയിരുന്നു ..കുറെ കാലങ്ങളായി ചേച്ചി അനിയന്‍ ബന്ധം കാത്തു സൂക്ഷിക്കുന്നു ഞങ്ങള്‍ ..ഈ അടുത്ത കാലത്തുണ്ടായ അപകടം അറിഞ്ഞപ്പോള്‍ ആകെ വിഷമിച്ചുപോയിരുന്നു ..കഴിഞ്ഞ ഒരു വര്‍ഷമായി ഓരോ ദുരിതങ്ങള്‍ വിടാതെ പിന്തുടരുവാണ് ..അപകട വാര്‍ത്ത അറിഞ്ഞപ്പോള്‍ മുതല്‍ വാവയുടെ അടുത്തെത്തണമെന്നു ആഗ്രഹിച്ചിരുന്നു ..കഴിഞ്ഞ ദിവസങ്ങളില്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞുകൊണ്ടിരുന്നുവെങ്കിലും ഇന്നലെ നേരിട്ട് കണ്ടപ്പോള്‍ സമാധാനം ആയി.

കുറച്ചു ദിവസം റസ്റ്റ് എടുക്കണമെന്ന് ഡോക്ടര്‍ പറഞ്ഞിട്ടും അതിനെയൊക്കെ മാറ്റി നിര്‍ത്തി ..തന്നെ സ്നേഹിക്കുന്നവര്‍ക്കായി സമയം കണ്ടെത്തുവാണ് വാവ ..ഇന്നലെ ഞാന്‍ അവിടിരിക്കുമ്പോള്‍ വാവയെ സ്നേഹിക്കുന്ന നിരവധി ആളുകളുടെ ഫോണ്‍ വന്നുകൊണ്ടേയിരുന്നു ..അതില്‍ കൂടുതലും പല നാടുകളില്‍ നിന്നുള്ള ‘അമ്മമാരുടെ ഫോണ്‍ ആയിരുന്നു ..പലതും വിഡിയോ കോളുകള്‍ ..അവരില്‍ കുറച്ചു പേരോടൊക്കെ ഞാനും സംസാരിച്ചു ..വാവയുടെ ദീര്‍ഘായുസ്സിനായി പ്രാര്‍ത്ഥനയോടെ ഇരിക്കുന്ന അമ്മമാര്‍. വാവയുടെ ആരോഗ്യത്തിനായി വഴിപാടുകള്‍ നടത്തി ഓരോ ദിവസവും ശാരീരിക അവസ്ഥകള്‍ അറിയാന്‍ കാത്തിരിക്കുന്നവര്‍.

എല്ലാ വേദനകളെയും കുറിച്ച് ചിരിയോടെ സംസാരിക്കുന്ന പ്രിയപ്പെട്ട വാവ ..വേദനകള്‍ക്കിടയിലും തന്നെ കാണാന്‍ എത്തുന്നവരെയും ..ഫോണില്‍ വിളിക്കുന്നവരെയും ആശ്വസിപ്പിക്കുന്ന വാവ ..എത്രയും വേഗം പൂര്‍ണ ആരോഗ്യവാനായി തിരികെ എത്താന്‍ ഈശ്വരനോട് പ്രാര്‍ത്ഥിച്ചു കൊണ്ട് ..ചേച്ചി എന്ന രീതിയില്‍ ചെറിയ ചില ഉപദേശങ്ങള്‍ കൊടുത്തും അവിടുന്ന് ഞാന്‍ ഇറങ്ങി ..നിറ ചിരിയോടെ എന്നെയാത്രയാക്കി എന്റെ പ്രിയ അനുജനുമെന്ന് പറഞ്ഞാണ് സീമ ജി നായര്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.