ബാബു ജോസഫ്

ബര്‍മിങ്ഹാം:ദൈവതിരുമനസ്സിനു വിധേയപ്പെടുവാന്‍ അനേകര്‍ക്ക് അത്ഭുതങ്ങളും, രോഗശാന്തിയും, മാനസാന്തരവും പകരുന്ന ദൈവികോപകരണമായി വര്‍ത്തിക്കുവാന്‍ ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട വട്ടായിലച്ചന്‍ എന്ന ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ കത്തോലിക്കാ സഭയോടു ചെര്‍ന്നു നിന്നുകൊണ്ടു കേരളത്തില്‍ പാലക്കാട് ജില്ലയില്‍ അട്ടപ്പാടി മലമുകളില്‍ തുടക്കമിട്ട ‘ സെഹിയോന്‍ മിനിസ്റ്റ്രി ‘ ഇന്ന് ലോക സുവിശേഷവത്കരണ രംഗത്തു തന്നെ മറ്റു ശുശ്രൂശകള്‍ക്കും മിനിസ്റ്റ്രികള്‍ക്കുമൊപ്പം മാര്‍ഗദീപമായി നിലകൊള്ളുന്നു. ഇന്ന് വിവിധ രാജ്യങ്ങളില്‍ സെഹിയോന്‍ മിനിസ്ട്രിയുമായി ബന്ധപ്പെട്ട ശുശ്രൂഷകള്‍ നടന്നുവരുന്നു. എല്ലാവര്‍ഷവും ഏപ്രില്‍ 29 സെഹിയോന്‍ ദിനമായി ആചരിച്ചുവരികയാണ്. ദൈവം സെഹിയോന്‍ ശുശ്രൂഷകളിലൂടെ നല്‍കിയിട്ടുള്ള നിരവധിയായ അനുഗ്രഹങ്ങള്‍ക്ക് ദൈവസന്നിധിയില്‍ നന്ദിപറയുവാന്‍ മിനിസ്ട്രിയുമായി ബന്ധപ്പെട്ട ശുശ്രൂഷകരും കുടുംബാംഗങ്ങളും, സ്‌നേഹിതരും അന്നേദിവസം ഒരുമിക്കും.

യൂറോപ്പില്‍ യുകെ കേന്ദ്രമാക്കി അമേരിക്ക, ഓസ്ട്രേലിയ ,ആഫ്രിക്ക, ഗള്‍ഫ് രാജ്യങ്ങള്‍, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍പോലും സുവിശേഷവത്ക്കരണത്തിനു വഴിയൊരുക്കുവാന്‍ വിവിധ ശുശ്രൂഷകളിലൂടെ ഫാ.സോജി ഓലിക്കല്‍ നേതൃത്വം നല്‍കുന്ന സെഹിയോന്‍ യൂറോപ്പ് ടീമിനെ ദൈവം തിരഞ്ഞെടുത്തു. സെഹിയോന്‍ ദിനത്തോടനുബന്ധിച്ച് ,ഇന്നുവരെ ദൈവം നല്‍കിയ എല്ലാ അനുഗ്രഹങ്ങള്‍ക്കും ഒരുമിച്ചു ഏകമനസ്സോടെ നന്ദിയര്‍പ്പിക്കുവാന്‍ നാളെ ( മെയ് 1 തിങ്കള്‍ ) ബിര്‍മിങ്ഹാമില്‍ കുടുംബസംഗമം നടക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വൈകിട്ട് 5 മുതല്‍ സെന്റ് ജെറാഡ് കാത്തലിക് ദേവാലയത്തില്‍ നടക്കുന്ന പ്രത്യേക ചടങ്ങുകളില്‍ റവ ഫാ സോജി ഓലിക്കലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ കൃതജ്ഞതാബലിയര്‍പ്പണം നടക്കും. അമേരിക്കയിലെ സെഹിയോന്‍ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന പ്രമുഖ സുവിശേഷപ്രവര്‍ത്തക ഐനിഷ് ഫിലിപ്പ് വചനസന്ദേശം നല്‍കും. രാത്രി സ്നേഹവിരുന്നോടെ സമാപിക്കുന്ന ദിനാചരണത്തില്‍ സെഹിയോന്‍ ടീം കുടുംബമായിത്തന്നെ പങ്കെടുക്കും. ഫാ ഷൈജു നടുവത്താനി, സിസ്റ്റര്‍ ഡോ. മീന എന്നിവരും ശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്
സണ്ണി 07877 290779.

അഡ്രസ്സ്
ST.Gerard Catholic Church
Castle vale
Birmingham
B35 6JT.