സെൽഫി ഭ്രമം യുവാക്കളെ അപകടത്തിൽ എത്തിക്കുന്നതിന്‍റെ ഏറ്റവും പുതിയ വാർത്തയാണ് തമിഴ് നാടിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നത്. ട്രാക്ടറിൽ ഇരുന്ന് സെൽവിയെടുത്ത 20കാരൻ വാഹനത്തോടൊപ്പം കിണറ്റിൽ വീണു മരിച്ചു. ചെന്നൈയിൽ കാറ്ററിങ് കമ്പനിയിൽ ജോലി ചെയ്തിരുന്ന കെ. സജീവിനാണ് ദാരുണാന്ത്യം സംഭവിച്ചത്. വെള്ളിയാഴ്ച വാണിയമ്പാടിയിലെ ചിന്നമോട്ടൂർ ഗ്രാമത്തിലായിരുന്നു അപകടം.

ട്രാക്ടറിലിരുന്നു മൊബൈൽ ഫോണിൽ സെൽഫി എടുത്ത സജീവിനോട് കൂടുതൽ ചിത്രങ്ങൾ പകർത്താൻ സുഹൃത്തുക്കൾ പ്രോത്സാഹിപ്പിക്കുകയായിരുന്നു. തുടർന്ന് ട്രാക്ടർ സ്റ്റാർട്ട് ചെയ്ത് പിറകിലേക്ക് എടുത്ത് യുവാവ് സെൽഫി പകർത്തി. ഇതിനിടെ പിന്നിലേക്ക് തെന്നിമാറിയ ട്രാക്ടർ, 120 അടി ആഴമുള്ള ജലസേചനത്തിന് വെള്ളമെടുക്കുന്ന വലിയ കിണറ്റിൽ വീഴുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

35 അടി താഴ്ചയിലുള്ള വെള്ളത്തിൽ മുങ്ങിയാണ് യുവാവ് മരിച്ചത്. സംഭവം അറിഞ്ഞ കർഷകർ വിവരം പൊലീസിനെയും അഗ്നിശമനസേനയെയും അറിയിക്കുകയായിരുന്നു. നാലു മണിക്കൂർ നീണ്ട പരിശ്രമത്തിൽ വെള്ളം വറ്റിച്ച ശേഷമാണ് കിണറ്റിൽ നിന്ന് യുവാവിന്‍റെ മൃതദേഹവും ട്രാക്ടറും പുറത്തെടുത്തത്.