WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കേംബ്രിഡ്ജ്: കേരളത്തിന്റെ പ്രതിപക്ഷ നേതാവും, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സമുന്നതനായ ലീഡറും, പ്രമുഖ വാഗ്മിയുമായ അഡ്വ.വി ഡി സതീശൻ എംഎൽഎ ക്ക് ആംഗ്ലിയാ റസ്കിൻ യൂണിവേഴ്സിറ്റിയിൽ സ്വീകരണവും,”സോഷ്യൽ ജസ്റ്റിസ് ആൻഡ് പൊളിറ്റിക്കൽ ഇക്വാലിറ്റി” എന്ന വിഷയത്തിൽ സെമിനാറും സംഘടിപ്പിക്കുന്നു. യു കെ യിലെ ഇന്ത്യൻ വർക്കേഴ്സ് യൂണിയൻ, ആംഗ്ലിയ റസ്കിൻ യൂണിവേഴ്സിറ്റി സ്റ്റുഡന്റസ് യൂണിയനുമായി സഹകരിച്ച് നടത്തുന്ന സെമിനാറും, ചർച്ചയും നവംബർ 18 നാണ്  ക്രമീകരിച്ചിരിക്കുന്നത്.
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ്സ് മെമ്പറും, കേംബ്രിഡ്ജ് ഡെപ്യൂട്ടി മേയറും, ഇന്ത്യൻ വർക്കേഴ്സ് യൂണിയൻ കോർഡിനേറ്ററുമായ അഡ്വ.ബൈജു തിട്ടാല സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിക്കും.
2023 നവംബർ 18-ന് ശനിയാഴ്ച ഉച്ചക്ക് 12:30 ന് ആംഗ്ലിയാ  റസ്കിൻ യൂണിവേഴ്സിറ്റി സ്റ്റുഡൻസ് ഹാളിൽ വെച്ച് ആരംഭിക്കുന്ന പരിപാടിയിൽ മുഖ്യാതിഥിയായി എത്തുന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എംഎൽഎ യോടൊപ്പം, കേംബ്രിഡ്ജ് എംപി യും, ഷാഡോ മിനിസ്റ്ററുമായ ഡാനിയേൽ ഷേഷ്ണർ, കേംബ്രിഡ്ജ് ആൻഡ് പീറ്റർബറോ കമ്പൈൻഡ് ഡെപ്യൂട്ടി മേയർ കൗൺസിലർ അന്നാ സ്മിത്ത്, പ്രശസ്ത എഴുത്തുകാരിയും സോഷ്യൽ ആക്ടിവിസ്റ്റുമായ ഷാഹിദ റഹ്‍മാൻ എന്നിവർ സംസാരിക്കും.
പുരോഗമന കാഴ്ചപ്പാടുകളിലൂടെ ശ്രദ്ധേയനും, പ്രമുഖ രാഷ്ട്രീയ വ്യക്തിത്വവുമായ വി.ഡി.സതീശൻ, സമകാലിക വെല്ലുവിളികളെ അഭിസംബോധന ചെയ്യുകയും, സന്തുലിത  സമ്പത്ത് ഘടന, താത്വിക സാമൂഹിക നീതി എന്നിവയിലൂന്നിയുള്ള വിഷയങ്ങളാവും ഉയർത്തിക്കാട്ടുക.
‘സോഷ്യൽ ജസ്റ്റിസ് ആൻഡ് പൊളിറ്റിക്കൽ ഇക്വാലിറ്റി’ എന്ന വിഷയത്തെ ആസ്പദമാക്കി ആംഗ്ലിയ റസ്കിൻ     സർവ്വകലാശാലയിൽ വെച്ച് നടക്കുന്ന സമ്മേളനത്തിൽ പ്രമുഖരുടെ ചിന്തകളും വിലയിരുത്തലുകളും അഭിപ്രായങ്ങളും അനിവാര്യമായ ഭാവി രാഷ്ട്ര പുനംനിർമ്മാണത്തിലും, രാഷ്ട്രീയ സുസ്ഥിതിയിലേക്കും സൗഹാർദ്ധ അന്തരീക്ഷത്തിലേക്കും ഉള്ള തിരിച്ചു വരവിനും വഴിയൊരുക്കും.
ജനാധിപത്യത്തിന് ലോകോത്തര മാതൃക നൽകിയ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രസക്തിയും,നെഹ്രുവിയൻ ആശയങ്ങളും കാഴ്ചപ്പാടും ചർച്ചയാവുമ്പോൾ കാലിക ഭരണ വീഴ്ചകളിൽ, വർഗ്ഗീയ ദ്രുവീകരണ നയങ്ങളും, ജനാധിപത്യ മൂല്യ ശോഷണവും, പൊതുമുതൽ സ്വകാര്യവൽക്കരിക്കൽ അടക്കം വിഷയങ്ങൾ ചർച്ചയിൽ അലയടിക്കും.
ആംഗ്ളീയ റസ്കിൻ യൂണിവേഴ്സിറ്റിയിൽ സംഘടിപ്പിക്കുന്ന സമ്മേളനത്തിലേക്ക്‌  ഏവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.  സ്റ്റുഡൻസ് യൂണിയനുമായി സഹകരിച്ചു നടത്തുന്ന സമ്മേളനം ഏറെ പ്രാധാന്യത്തോടെയാണ്  ജനാധിപത്യ വിശ്വാസികൾ നോക്കിക്കാണുക.
ചിന്തോദ്ധീപകവും, കാലിക പ്രാധാന്യമേറിയതുമായ ചർച്ചകളിലും ക്‌ളാസ്സുകളിലും താൽപ്പര്യമുള്ള ഏവർക്കും രജിസ്ട്രേഷൻ നടപടികളില്ലാതെ തന്നെ വന്ന് പങ്കെടുക്കാവുന്നതാണ്.