സംസ്ഥാനത്ത് വോട്ടിങ്ങിനിടെ ഏഴുപേര്‍ കുഴഞ്ഞുവീണു മരിച്ചു. അങ്കമാലി കാഞ്ഞൂര്‍ പാറപ്പുറം കുമാരനാശാൻ സ്മാരക യുപി സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ എഴുപത്തൊമ്പതുകാരി പാറപ്പുറം വെളുത്തേപ്പിള്ളി വീട്ടിൽ ത്രേസ്യാമ്മയാണ് മരിച്ചത്.

കണ്ണൂരില്‍ ചൊക്ലി രാമവിലാസം ഹൈസ്കൂളില്‍ വോട്ട് ചെയ്യാനെത്തിയ വീട്ടമ്മ മൂടോള്‍ വിജയ മരിച്ചു. കണ്ണൂര്‍ ചുഴലിയില്‍ വോട്ടുചെയ്ത് വീട്ടില്‍ മടങ്ങിയെത്തിയ വേണുഗോപാലമാരാര്‍ കുഴഞ്ഞുവീണു മരിച്ചു. പത്തനംതിട്ട വടശേരിക്കര പഞ്ചായത്തിലെ പേഴുംപാറ പോളിങ് ബൂത്തിലെത്തിയ റാന്നി പേഴുംപാറ മൂശാരിയത്ത് ചാക്കോ മത്തായിയാണ് കുഴഞ്ഞുവീണ് മരിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കൊല്ലം കിളികൊല്ലൂരില്‍ 59കാരനായ മണി ആണ് ബൂത്തില്‍ കുഴഞ്ഞുവീണത്. മാവേലിക്കര കണ്ടിയൂര്‍ ശ്രീരാമകൃഷ്ണ യു.പി സ്കൂളില്‍ വോട്ട് ചെയ്യാന്‍ വന്ന മറ്റംവടക്ക് പെരിങ്ങാട്ടംപള്ളില്‍ പ്രഭാകരന്‍ ആണ് മരിച്ചത്. തലയോലപ്പറമ്പ് 91–ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്യാന്‍ പോകുന്നതിനായി വാഹനത്തില്‍ കയറുന്നതിനിടെ മുളക്കുളം കാലായില്‍ റോസമ്മ ഔസേഫ് കുഴഞ്ഞുവീണ് മരിച്ചു.