യൂറോടണല്‍ ട്രെയിനില്‍ കയറിപ്പോയെന്ന് കരുതുന്ന 13കാരിയെ കാണാതായി. സെറീന അലക്‌സാന്‍ഡര്‍ ബെന്‍സണ്‍ എന്ന പെണ്‍കുട്ടിയെയാണ് കാണാതായിരിക്കുന്നത്. വെള്ളിയാഴ്ച രാവിലെ 7.50ന് വിംബിള്‍ഡണിലെ വീട്ടില്‍ നിന്ന് സ്‌കൂളിലേക്ക് പോയതാണ് കുട്ടിയെന്ന് പിതാവ് പരാതിയില്‍ പറയുന്നു. പച്ച നിറത്തിലുള്ള യൂണിഫോമാണ് കുട്ടി അണിഞ്ഞിരുന്നത്. എന്നാല്‍ കുട്ടി സ്‌കൂളില്‍ എത്തിയിരുന്നില്ല. സെറീന പാസ്‌പോര്‍ട്ട് കണ്‍ട്രോള്‍ വഴി കടന്നു പോയിരുന്നുവെന്ന് മെട്രോപോളിറ്റന്‍ പോലീസ് അറിയിച്ചു. മുതിര്‍ന്ന ഒരാള്‍ക്കൊപ്പമായിരിക്കാം കുട്ടി ഇവിടെയെത്തിയതെന്നും പോലീസ് വിശദീകരിക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കുട്ടിയുടെ അമ്മ പോളണ്ടിലാണ് താമസിക്കുന്നത്. പിതാവിനൊപ്പം സെറീന വിംബിള്‍ഡണിലും. കുട്ടിയെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായി മെറ്റ് പോലീസ് വ്യക്തമാക്കി. കുട്ടിയെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ പോലീസിനെ അറിയിക്കണമെന്ന അപ്പീല്‍ പുറത്തിറക്കിയിരിക്കുകയാണ് മെറ്റ് പോലീസ്. ഫോക്ക്‌സ്‌റ്റോണില്‍ നിന്ന് കുട്ടി മുതിര്‍ന്നയാള്‍ക്കൊപ്പം യാത്ര ചെയ്തിരിക്കാനാണ് സാധ്യതയെന്ന് പോലീസ് പറയുന്നു. വിവരം ലഭിക്കുന്നവര്‍ 020 3276 2588 എന്ന നമ്പറില്‍ വാന്‍ഡ്‌സ് വര്‍ത്ത് സിഐഡിയെ അറിയിക്കാനാണ് നിര്‍ദേശം.

വെള്ളിയാഴ്ച രാവിലെ തന്നെ കുട്ടി ഫോക്ക്‌സ്‌റ്റോണില്‍ നിന്ന് ട്രെയിന്‍ മാര്‍ഗ്ഗം രാജ്യം വിട്ടിരിക്കാമെന്നാണ് സ്‌കോട്ട്‌ലഡ് യാര്‍ഡ് വിശ്വസിക്കുന്നത്. വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്ന് സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡും കുട്ടി പഠിച്ചിരുന്ന ഹോളി ക്രോസ് സ്‌കൂളും പ്രസ്താവനയില്‍ അറിയിച്ചു.