വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസിലും പണം തട്ടിയ കേസിലും മിനിസ്‌ക്രീന്‍ താരം അതുല്‍ ശ്രീവയെ കസബ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയുടെ പരാതിയിലാണ് അറസ്റ്റ് ചെയതത്. എം80 മൂസ എന്ന ജനപ്രിയ സീരിയലിലൂടെ പ്രേക്ഷകര്‍ക്കു മുന്നിലെത്തിയ താരമാണ് അതുല്‍ ശ്രീവ. ഗുരുവായൂരപ്പന്‍ കോളേജില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ്. കോളേജിൽ നിന്നും അതുൽ ശ്രീവയെ പുറത്താക്കിയിരുന്നു.
കുരുക്ഷേത്ര എന്ന ഗുണ്ടാ സംഘത്തിലെ അംഗമാണ് അതുല്‍ ശ്രീവയെന്ന് പൊലീസ് പറയുന്നു. വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തി ഇവര്‍ പണം തട്ടിയെടുക്കുന്നതായും പണം നല്‍കാന്‍ വിസമ്മതിക്കുന്നവരെ മര്‍ദ്ദിക്കുന്നതായും പോലീസ് കണ്ടെത്തി.
വെള്ളിയാഴ്ച ഉച്ചയോടെ കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയെ മര്‍ദിച്ചുവെന്നകേസിലും പണം ആവശ്യപ്പെട്ട കേസിലുമാണ് കോഴിക്കോട് കസബ പോസീസ് അതുലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. പേരാമ്പ്ര സ്വദേശിയായ ഇയാള്‍ക്കെതിരെ കൊലപാതക ശ്രമം അടക്കമുള്ള കേസാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ മാസം മറ്റൊരു വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസിലും പ്രതിയാണ് അതുല്‍ ശ്രീവയെന്നും പോലീസ് പറയുന്നു. കേസിലെ മറ്റു പ്രതികള്‍ക്കുവേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു.
Leave a Reply