ലോകമലയാളി സമൂഹത്തില്‍ ജാതി മത രഹിത സമൂഹം എന്ന ലക്ഷ്യവുമായി പ്രവര്‍ത്തിച്ച, ഒരേ സമയം ആത്മീയ ഗുരുവും എന്നാല്‍ മനുഷ്യരെല്ലാം ഒരു ജാതി എന്ന് ഉറക്കെ പറഞ്ഞ സാക്ഷാല്‍ ശ്രീനാരായണ ഗുരുദേവന്റെ ആശയങ്ങളെ പിന്തുടരുകയും ഇപ്പോള്‍ യൂറോപ്പിലെ ഏറ്റവും വലിയ ശ്രീനാരായണ പ്രസ്ഥാനവുമായി മാറിയ ‘സേവനം യുകെ’ ഈ വരുന്ന മെയ് 6ന് ഓക്‌സ്‌ഫോര്‍ഡ്ഷയറില്‍ മൂന്നാം വാര്‍ഷികം ആഘോഷിക്കുകയാണ്. ബൃഹത്തായ പരിപാടികളാണ് മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ചു സേവനം യുകെ ആസൂത്രണം ചെയ്തിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഒന്നാമത്തേയും രണ്ടാമത്തെയും വാര്‍ഷികത്തോടനുബന്ധിച്ചു നടന്നത് പോലെ തന്നെ ലോക മാനവികതയുടെ പ്രതീകമായ ശിവഗിരിമഠം സെക്രട്ടറി ബ്രഹ്മശ്രീ ഗുരു പ്രസാദ് സ്വാമിയുടെ നേതൃത്വത്തിലുള്ള ഭക്തിസാന്ദ്രമായ സര്‍വ്വൈശ്വര്യ കുടുംബപൂജയോട് കൂടിയാണ് ഇത്തവണയും ആഘോഷങ്ങള്‍ക്ക് തുടക്കമാകുന്നത്. പരിപാടിയില്‍ പങ്കെടുക്കേണ്ട വിശിഷ്ട അതിഥികളെ സ്വീകരിക്കാനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുകയാണ്. സേവനം യുകെ കുടുംബാംഗങ്ങളുടെ പങ്കാളിത്തവും പൂര്‍ണ്ണ പിന്തുണയുമാണ് ‘സേവനം യുകെ’യുടെ വിജയമന്ത്രം. അത് കൊണ്ട് മൂന്നാം വാര്‍ഷികാഘോഷം ഉജ്ജ്വലമാക്കുന്നതിനു ഏവരുടെയും പിന്തുണ വേണമെന്ന് സേവനം യുകെ ചെയര്‍മാന്‍ ശ്രീ. ബിജു പെരിങ്ങത്തറ അറിയിച്ചു.