ദിനേശ് വെള്ളാപ്പള്ളി

സേവനം യുകെയുടെ നാലാമത് വാര്‍ഷികാഘോഷവും കുടുംബ സംഗമവും ഗംഭീരമായി നടത്തുന്നു. ഇടുക്കി മുന്‍ ജില്ലാ കളക്ടര്‍ രാജമാണിക്യം IAS, നിശാന്തിനി ഐപിഎസ്, സുരേഷ് ശങ്കരന്‍കുട്ടി എന്നീ പ്രമുഖരാണ് ഈ ധന്യ മുഹൂര്‍ത്തത്തിന്റെ ഭാഗമാകാന്‍ എത്തുന്നത്. ആഘോഷം ഗംഭീരമാക്കാന്‍ യുകെയിലെ പ്രശസ്തരായ ഭക്തിഗാനമേള സംഘം കൂടിയെത്തുന്നു. മേയ് 5ന് എയില്‍സ്ബറിയില്‍ എല്ലാ ഗുരുദേവ വിശ്വാസികളും വന്നെത്തി പരിപാടി ഗംഭീരമാക്കണമെന്ന് സംഘാടകര്‍ അപേക്ഷിക്കുന്നു.

സേവനം യുകെ യുകെ മലയാളികള്‍ക്ക് ഇപ്പോള്‍ ഏറെ സുപരിചിതമാണ്. പേരിനെ അന്വര്‍ത്ഥമാക്കും വിധം സേവനം യുകെ കേരളത്തില്‍ നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ലോക മലയാളികള്‍ക്ക് തന്നെ മാതൃകയാക്കാവുന്ന പ്രവര്‍ത്തനങ്ങളാണ് സേവനം യുകെയുടേത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ശ്രീനാരായണ ഗുരുദേവന്റെ മഹത്തായ ആശയങ്ങളെല്ലാം ഉള്‍ക്കൊണ്ട് ജാതിമത ഭേദമേന്യ മനുഷ്യരെല്ലാം ഒന്നാണെന്ന് ഓര്‍മ്മപ്പെടുത്തുന്ന സംഘടനയാണ് സേവനം യുകെ. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ശ്രീനാരായണീയ പ്രസ്ഥാനമായി മാറിയ സേവനം യുകെ നാലാം വാര്‍ഷികം ആഘോഷിക്കുകയാണ്. മേയ് 5ന് എയ്സ്ബറിയില്‍ വച്ചാണ് ആഘോഷം നടക്കുന്നത്.

ഒരുമയാണ് സംഘടനയുടെ ശക്തി. ഈ നാളുവരെയുള്ള സേവനം യുകെയുടെ മികച്ച പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനം ഓരോ കുടുംബാംഗങ്ങളുടെയും പങ്കാളിത്തവും പിന്തുണയുമാണ്. അതിനാല്‍ തന്നെ നാലു വര്‍ഷം തികയുന്ന ഈ വേളയില്‍ എല്ലാ കുടുംബവും എത്തി ആഘോഷത്തിന്റെ ഭാഗമാകുക. ഒരു മനസോടെ ഒരേ ആവേശത്തോടെ മുന്നോട്ട് പോയതിനാല്‍ തന്നെയാണ് കഴിഞ്ഞ നാലു വര്‍ഷം കൊണ്ട് അഭിമാനാര്‍ഹമായ കാര്യങ്ങള്‍ സേവനം യുകെയുടെ ഭാഗമായത്. ഇനിയും ഒട്ടേറെ മുന്നേറാനുണ്ട്. അതിനായി നമുക്ക് കൈകോര്‍ക്കാം. ഏവരുടെയും പിന്തുണ പ്രതീക്ഷിക്കുന്നതായി യുകെ ഡയറക്ടര്‍ ബോര്‍ഡ് അറിയിച്ചു.