യൂറോപ്പിലെ ഏറ്റവും വലിയ ശ്രീനാരായണ സംഘടനയും ശിവഗിരി മഠത്തിന്റെ പോഷക സംഘടനയുമായ ഗുരുധർമ്മ പ്രചരണസഭയുടെ യുകെയിലെ യൂണിറ്റ് സേവനം യുകെ 2021ലെ കലണ്ടർ പ്രസിദ്ധീകരിച്ചു. യുകെയിലെയും കേരളത്തിലെയും വിശേഷ ദിവസങ്ങളും, അവധി ദിവസങ്ങളും, മലയാള മാസം, രാഹുകാലം തുടങ്ങിയവ ഉൾപ്പെടുത്തികൊണ്ടുള്ള ഒരു സമ്പൂർണ്ണ കലണ്ടർ മൾട്ടി കളറിലാണ് അച്ചടിച്ചിരിക്കുന്നത്. കോവിഡ് 19 എന്ന മഹാമാരിയുടെ മാരകമായ പിടിയിൽ അമർന്നിരിക്കുന്ന ഈ സമയത്തും യുകെയിലെ എല്ലാ ഗുരുവിശ്വാസികളുടെ വീടുകളിലും സൗജന്യമായി കലണ്ടർ എത്തിച്ചു കൊണ്ടിരിക്കുകയാണെന്നും ഇനിയും കലണ്ടർ കിട്ടാനുള്ളവർ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണമെന്നും സേവനം ഡയറക്ടർ ബോർഡ്‌ അറിയിച്ചു.
https://www.sevanamuk.com/registration/

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ