ദിനേശ് വെള്ളാപ്പള്ളി
മാര്‍ച്ച് നാലാം തിയതി ആലുവ ശിവരാത്രി മഹോത്സവം ആരംഭിക്കുകയാണ്. ലക്ഷക്കണക്കിന് ഭക്തരാണ് ദര്‍ശനത്തിനായി എത്തുക. ഈ മഹനീയ ദിവസങ്ങളില്‍ ഭക്തര്‍ക്ക് കൈതാങ്ങാകുകയാണ് സേവനം വീണ്ടും യു.കെ.
ശിവരാത്രി മണല്‍പ്പുറത്ത് ഉറക്കം ഒഴിച്ചില്‍ കഴിഞ്ഞ് പിതൃക്കളുടെ ആത്മാവിന് ശാന്തി നല്‍കാനായി ബലിതര്‍പ്പണം നടത്തുമ്പോള്‍ പെരിയാറിന്റെ കര ഭക്തിസാന്ദ്രമാകും. തിരക്കേറിയ ഈ അവസരത്തില്‍ അടിയന്തര ഘട്ടങ്ങള്‍ നേരിടാന്‍ സുസജ്ജമായ മെഡിക്കല്‍ ടീമും, വെന്റിലേറ്റര്‍ സൗകര്യത്തോടു കൂടിയ സൗജന്യ ആംബുലന്‍സ് സൗകര്യവും ഒരുക്കി സേവനം യു.കെ ഇക്കുറിയും കര്‍മ്മനിരതരായി രംഗത്തുണ്ട്.
കഴിഞ്ഞ വര്‍ഷങ്ങളില്‍ ശിവരാത്രിയോട് അനുബന്ധിച്ച് സേവനം യുകെ സൗജന്യ ആംബുലന്‍സ്, മെഡിക്കല്‍ സേവനം എന്നിവ ലഭ്യമാക്കിയിരുന്നു. നിരവധി പേരാണ് ഈ മഹത്തായ സേവനത്തെ ആത്മമാര്‍ത്ഥമായി പ്രശംസിച്ച് രംഗത്തെത്തിയത്. ഇത് ഒരു പ്രചോദനം കൂടിയായി സേവനം യുകെ ഭാരവാഹികള്‍ക്ക്. ഗുരുദേവ ആശയങ്ങള്‍ ഉള്‍ക്കൊണ്ട് മനുഷ്യരാശിയുടെ നന്മയ്ക്കായി പ്രവര്‍ത്തിക്കുകയെന്ന ആശയം പ്രാവര്‍ത്തികമാക്കുകയാണ് സേവനം യുകെ.
വിദഗ്ധരായ ഡോക്ടര്‍മാരും, നഴ്സുമാരും ഉള്‍പ്പെടുള്ള സുസജ്ജമായ മെഡിക്കല്‍ ടീമും, വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങള്‍ ഉള്‍പ്പെട്ട ആംബുലന്‍സ് സേവനവും ഏത് അടിയന്തരഘട്ടത്തിലും പ്രയോജനകരമായ രീതിയില്‍ ഒരുക്കുകയാണ് സേവനം യുകെ. പരിപാടിയുടെ ഉദ്ഘാടനം ആലുവ അദ്വൈതാശ്രമം മഠാധിപതി നിര്‍വ്വഹിക്കും. സമ്മേളനത്തിന് വിശിഷ്ഠാതിഥിയായി സുപ്രീം കോടതി റിട്ടയര്‍ ജഡ്ജി കുര്യന്‍ ജോസഫ് പങ്കെടുക്കും.
യുകെ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സേവനം യുകെ ജാതി മത രഹിത സമൂഹം എന്ന ലക്ഷ്യവുമായി ലോക മലയാളി സമൂഹത്തിനിടയില്‍ പ്രവര്‍ത്തനം ശക്തമാക്കുകയാണ്. വര്‍ഷങ്ങളായി വിവിധ സേവനങ്ങളില്‍ പങ്കാളിയാകുന്ന സേവനം യുകെ കൂടുതല്‍ ജനങ്ങളിലേക്ക് തങ്ങളുടെ സേവനം വ്യാപിപ്പിക്കുകയാണ്.
Leave a Reply