മാനുഷിക യജ്ഞ്ത്തിന് വളരെ പ്രാധാന്യം നൽകിയിരുന്നു ഗുരുദേവൻ. മനുഷ്യനെ സേവിക്കുന്നതിലൂടെ മാത്രമേ ഈശ്വരനെ പൂജിക്കുവാൻ സാധിക്കൂ എന്ന ഗുരുസൂക്തം മാനുഷിക യജ്ഞത്തിൻ്റെ പ്രാധാന്യം വ്യക്തമാക്കുന്നു. ഈ ഗുരു വചസിനെ പ്രാവർത്തികമാക്കുന്നതിൻ്റെ ഭാഗമായാണ് കോട്ടയം മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് ഗുരുനാരായണ സേവാനികേതൻ പ്രവർത്തിക്കുന്നത്. നിർധനരായ ക്യാൻസർ റേഡിയേഷൻ രോഗികൾക്ക് താമസം, ഭക്ഷണം, മരുന്ന് തുടങ്ങിയ നൽകി വരുന്നു. മെഡിക്കൽ കോളേജിൽ നടത്തുന്ന ഭക്ഷണ വിതരണം ആയിരങ്ങൾക്ക് ആശ്വാസമാണ്.
ഗുരു നാരായണ സേവാനികേതനിൽ ശ്രീനാരായണ ധർമ്മ പ്രചാരക പരിശീലന ക്ലാസുകൾ
സത്സംഗങ്ങൾ, ആദ്ധ്യാത്മിക പഠനശിബിരങ്ങൾ, ഗുരുകൃതികളുടെ ഭജനാമൃതം അങ്ങനെ ഒട്ടേറെ ജനസേവന പ്രവർത്തങ്ങൾ ആണ് ഗുരുനാരായണ സേവ നികേതൻ നടത്തിവരുന്നത്. ഗുരുനാരായണ സേവാനികതന്റെ പ്രവർത്തന ഫണ്ടിലേക്ക് സേവനം യു കെ സമാഹരിച്ച ഒരു ലക്ഷത്തി ഒന്നു രൂപ സേവനം യു കെ കൺവീനർ ശ്രീ സജീഷ് ദാമോദരൻ കോട്ടയം ഗുരുനാരായണ സേവാനികേതനിൽ വച്ചു ആചാര്യൻ കെ എൻ ബാലാജി സാറിന് കൈമാറി. ഈ സഹായം ഈശ്വര പൂജയായി കാണുന്നതായി സേവനം യു കെ ഡയറക്ടർ ബോർഡ് അറിയിച്ചു.
Leave a Reply