സേവനം യു.കെ കൂടുതല്‍ സഹായങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. 86-ാമത് ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ചു തീര്‍ത്ഥാടകരെ വരവേല്‍ക്കുന്നതിനായി വിപുലമായ തയ്യാറെടുപ്പുകളോടെ ശിവഗിരി മഠവും പരിസരവും ഒരുങ്ങിയിരിക്കുന്ന സാഹചര്യത്തില്‍ തീര്‍ത്ഥാടകരെ സഹായിക്കാനൊരുങ്ങുകയാണ് സേവനം യുകെ.

2018 ഡിസംബര്‍ 30,31, 2019 ജനുവരി 1 തീയതികളില്‍ നടക്കുന്ന ശിവഗിരി തീര്‍ത്ഥാടനത്തില്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും ദശലക്ഷക്കണക്കിനു തീര്‍ത്ഥാടകരാണ് ശിവഗിരിയിലേക്കു ഒഴുകിയെത്തുന്നത്. 2018ലെ ശിവഗിരി തീര്‍ത്ഥാടനത്തിന് ഏറെ പ്രത്യേകതകള്‍ ഉണ്ട്. ശിവഗിരി തീര്‍ത്ഥാടനത്തിന് ഗുരുദേവന്‍ അനുമതി നല്‍കിയതിന്റെ നവതി ആഘോഷിക്കുന്ന വര്‍ഷമാണിത്. കൂടാതെ ഗുരുദേവ മഹാസമാധിയുടെ നവതിയാചരണം, ഗുരുദേവന്റെ ശ്രീലങ്കന്‍ സന്ദര്‍ശനത്തിന്റെ ശതാബ്ദി, ശ്രീ നാരായണ ധര്‍മസംഘം സ്ഥാപിച്ചതിന്റെ നവതി എന്നീ പ്രാധാന്യം കൂടെയുണ്ട് 86 ശിവഗിരി തിര്‍ത്ഥാടനത്തിന്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മൂന്നു ദിവസങ്ങളില്‍ തീര്‍ത്ഥാടകര്‍ക്കായി സൗജന്യ ഭക്ഷണശാല ഒരുക്കുകയാണ് സേവനം യുകെ. നാരങ്ങ വെള്ളം, ചുക്കുകാപ്പി, ബിസ്‌ക്കറ്റ്/ബണ്‍ എന്നിവയാണ് സേവനം യു.കെ ഒരുക്കുക. സേവനം യു.കെ ആദ്യമായി സഹകരിക്കുന്ന ശിവഗിരി തീര്‍ത്ഥാടനം പരമാവധി പേര്‍ക്ക് സഹായമാകുമെന്നാണ് കരുതുന്നത്.