കവന്‍ട്രി: മലയാള സംഗീത ലോകത്തിന്‍റെ കുലപതിയായ ഒഎന്‍വി കുറുപ്പിനെ അനുസ്മരിക്കുന്നതിനും കേരളീയ സംഗീതത്തിന്‍റെ മധുരിമ പകര്‍ന്ന് നല്‍കുന്നതിനുമായി യുകെയിലെ നൂറിലധികം കലാകാരന്മാരും കലാകാരികളും ഇന്ന് വൈകുന്നേരം യുകെയിലെ ബെഡ്ഫോര്‍ഡില്‍ ഒന്ന് ചേരുമ്പോള്‍ അത് മറ്റൊരു ചരിത്രമായി മാറുന്നു. ആദ്യ സംഗീതോത്സവ വിജയത്തിന് ശേഷം രണ്ടാമത് സെവന്‍ ബീറ്റ്സ് സംഗീതോത്സവം ഇന്ന് വൈകുന്നേരം  ബെഡ്ഫോര്‍ഡില്‍ അരങ്ങേറും. യുകെയിലെയും കേരളത്തിലെയും മികച്ച ഗായിക ഗായകന്‍മാര്‍ പങ്കെടുക്കുന്ന സംഗീതോത്സവത്തില്‍ പങ്കെടുക്കാന്‍ യുകെയുടെ നാനാ ഭാഗങ്ങളില്‍ നിന്നായി ഒട്ടനവധി മലയാളികള്‍ ഇന്ന് ബെഡ്ഫോര്‍ഡില്‍ എത്തിച്ചേരും. പോയ വര്‍ഷത്തെ സംഗിതോത്സവത്തിന്റെ മാധുര്യം മനസ്സില്‍ നിന്ന് പോകാത്തവരും അവരില്‍ നിന്ന് സംഗീതോത്സവത്തെക്കുറിച്ച് അറിഞ്ഞവരും ഇത്തവണത്തെ പരിപാടി ഒരു കാരണവശാലും മിസ്സാവരുതെന്ന് തീരുമാനിച്ചു കഴിഞ്ഞു.

സെവന്‍ ബീറ്റ്സ് സംഗീതോത്സവത്തിന്റെ അമരക്കാരായ ജോമോന്‍ മാമൂട്ടില്‍ (ബെഡ്ഫോര്‍ഡ്), മനോജ്‌ തോമസ്‌ (കെറ്ററിംഗ്) എന്നിവര്‍ ആതിഥ്യമരുളുന്ന സംഗീതോത്സവത്തില്‍, ഡെന്ന ആന്‍ ജോമോന്‍ (ബെഡ്ഫോര്‍ഡ്), ജെനില്‍ തോമസ് (കെറ്ററിംഗ്), അനീഷ് ആന്റ് ടെസ്സ്മോള്‍ (മഴവില്‍ സംഗീതം ബോണ്‍മൗത്ത്), ഉല്ലാസ്തി ശങ്കരന്‍ (പൂള്‍) ജോണ്‍സന്‍ ജോണ്‍ (സിയോണ്‍ മെലോഡീസ് ഹോര്‍ഷം) കിഷോര്‍ (കേറ്ററിംഗ്) മിഥുന്‍ മോഹന്‍ (ലണ്ടന്‍) സജി ജോണ്‍ (ഹേവാര്‍ഡ് ഹീത്ത്) ദിയ ദിനു (വൂസ്റ്റര്‍) നിവേദ്യ സുനില്‍കുമാര്‍ (ക്രോയ്ടോന്‍) ടെസ്സ സൂസന്‍ ജോണ്‍ (കേംബ്രിഡ്ജ്) ഡോക്ടര്‍ വിപിന്‍ നായര്‍ (നോര്‍ത്താംപ്ടണ്‍) മരിയ റിജു (ബെഡ്ഫോര്‍ഡ്) സത്യനാരായണന്‍ (നോര്‍ത്താംപ്ടണ്‍) ദിലീപ് രവി (നോര്‍ത്താംപ്ടണ്‍) ഫെബി ഫിലിപ്പ് (പീറ്റര്‍ ബോറോ) ജസ്റ്റീന യൂജിന്‍ (ബെഡ്ഫോര്‍ഡ്) പ്രവീണ്‍ (നോര്‍ത്താംപ്ടണ്‍) ജെസ്സി പോള്‍ (ബെഡ്ഫോര്‍ഡ്) ഫിയോന (ഹാവെര്‍ഹില്‍) ദേവിക പ്രശാന്ത് (കാംബോണ്‍) സജി സാമുവല്‍ (ഹാരോ) മഞ്ജു റെജി (ഡോര്‍സെറ്റ്) ജോണ്‍ സജി (ഹേവാര്‍ഡ് ഹീത്ത്) എലിസ പ്രവീണ്‍ (നോര്‍ത്താംപ്ടണ്‍) ജോബി മങ്കിടി (ബെഡ്ഫോര്‍ഡ്) സൂസന്‍ ജോസഫ് (നോര്‍ത്താംപ്ടണ്‍) കെറിന്‍ സന്തോഷ് (നോര്‍ത്താംപ്ടണ്‍) ചാന്ദ്നാ (ഈസ്റ്റ്ഹാം) ശാസ്ത്രി (ബെഡ്ഫോര്‍ഡ്) എന്നിങ്ങനെ 35 ല്‍ അധികം ഗയകരും എത്തും.

കൂടാതെ, ബെഡ്ഫോര്‍ഡ്, കെറ്ററിംഗ്, നോര്‍ത്താംപ്ടണ്‍, കേംബ്രിഡ്ജ്, സാലിസ്ബറി, ഹള്‍, ബര്‍മിങ്ഹാം എന്നിവിടങ്ങളില്‍ നിന്നുള്ള സിനിമാറ്റിക്, ക്ലാസിക്കല്‍ ഡാന്‍സുകളും, ക്രോയിഡോണില്‍ നിന്നുള്ള പ്രണവ് അനീഷ്, പ്രണവ് വര്‍മ്മ, അനന്ത കൃഷ്ണന്‍, നിവേദ്യ സുനില്‍കുമാര്‍ എന്നീ കുട്ടികളുടെയും, കാംബോണില്‍ നിന്നുള്ള അഖില്‍ ജിജോയുടെ കോമഡി സ്‌കിറ്റും, ഫ്ളവേര്‍സ് ടി വി കോമഡി അവതരിപ്പിച്ച ജീസണ്‍ ഡാര്‍ട് ഫോര്‍ഡ് ഒരുക്കുന്ന ഹാസ്യ വിരുന്നും, സ്റ്റീവനേജ് സര്‍ഗ്ഗ മേള ചെണ്ടമേളം ഒരുക്കുന്ന 17 പേരുടെ ചെണ്ടമേളവും സംഗീതോത്സവത്തിനു ചാരുതയായി മണിക്കൂറുകള്‍ ആസ്വാദകരെ ഉത്സവ ലഹരിയില്‍ നിറയ്ക്കും.

ക്രോയ്ഡോണ്‍ മുന്‍ മേയര്‍ മഞ്ജു ഷാഹുല്‍ ഹമീദ് ഉദ്ഘാടനം ചെയ്യുന്ന സംഗീതോത്സവത്തില്‍ യുക്മ സാംസ്‌കാരിക വിഭാഗം പ്രധിനിധി സി എ ജോസഫ്, മലയാളം യുകെ അസോസിയേറ്റ് എഡിറ്റര്‍ ജിമ്മി മൂലംകുന്നേല്‍, ബിജു മൂന്നാനപ്പള്ളി, വാറ്റ്ഫോഡ് കെസിഎഫ് പ്രധിനിധി സണ്ണിമോന്‍ മത്തായി, സീറോ മലബാര്‍ സഭാ ഡീക്കന്‍ ജോയ്സ് ജെയിംസ്, ബിലാത്തി പ്രണയത്തിന്റെ സംവിധായകന്‍ കാനേഷ്യസ് അത്തിപ്പൊഴിയില്‍, ബെഡ്ഫോര്‍ഡ് മാസ്റ്റന്‍ കേരള അസോസിയേഷന്‍ പേട്രണ്‍ ജോണ്‍ ജോര്‍ജ്, കെറ്റെറിംഗ് മലയാളി വെല്‍ഫയര്‍ അസോസിയേഷന്‍ പ്രസിഡന്റ് ശ്രീകുമാര്‍ പിള്ള, ഓഐസിസി ഗ്രേറ്റ് മാഞ്ചസ്റ്റര്‍ പ്രസിഡന്റ് സോണി ചാക്കോ, അലൈഡ് ഫൈനാന്‍സ് സര്‍വീസിന്‍റെ സിഇഒ ജോയ് തോമസ്‌ എന്നിങ്ങനെ നിരവധിപേര്‍ വിശിഷ്ട അതിഥികളായെത്തുന്നു.

വൈകുന്നേരം നാല് മുതല്‍ രാത്രി 11 വരെ പാട്ടനുഭവം പങ്കിടുന്ന വേദിയായി സെവന്‍ ബീറ്റ്സ് സംഗീതോത്സവം മാറുമെന്ന് പ്രധാന സംഘാടകന്‍ ജോമോന്‍ മാമ്മൂട്ടില്‍ വ്യക്തമാക്കി. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി അഞ്ഞൂറോളം സംഗീത പ്രേമികള്‍ പങ്കെടുക്കുന്ന പരിപാടിയായിരിക്കും സെവന്റ് ബീറ്റ്‌സ് സംഗീതോത്സവമെന്ന സംഘാടകര്‍ അറിയിച്ചു. ഒഎന്‍വി രചിച്ച പ്രശസ്തങ്ങളായ പ്രണയ ഗാനങ്ങള്‍ ബെഡ്ഫോര്‍ഡ് വേദിയില്‍ വീണ്ടും ജീവന്‍ വെക്കും. യുകെ മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്ന പാട്ടുകാരില്‍ മിക്കവരും തന്നെ ബെഡ്ഫോര്‍ഡില്‍ ഒഎന്‍ വി സംഗീതോത്സവത്തില്‍ പങ്കെടുക്കും. കൂട്ടത്തില്‍ യുകെ മലയാളികള്‍ക്കിടയിലെ യുവതലമുറയെ ആവേശം കൊള്ളിക്കാന്‍ പോപ് ഗാനരംഗത്തു ചുവടു വയ്ക്കുന്ന ദിയ ദിനു വൂസ്റ്ററില്‍ നിന്നും എത്തുമ്പോള്‍ മികച്ച നര്‍ത്തകരുടെ പത്തിലേറെ സംഘങ്ങളാണ് പാട്ടിനു മേമ്പൊടിയായി താളം ചവിട്ടുക. ഫ്ളവേഴ്സ് ടിവിയില്‍ കോമഡി പരിപാടി അവതരിപ്പിച്ചത് വഴി യുകെ മലയാളികള്‍ക്കിടയില്‍ പോപ്പുലറായി മാറിയ ജീസണ്‍ ഡാര്‍ട്ട്ഫോര്‍ഡ് ഒരുക്കുന്ന ഹാസ്യവിരുന്ന് മറ്റൊരു ആകര്‍ഷണമായിരിക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കൂടാതെ സ്വാദിഷ്ടമായ കേരള ഭക്ഷണം മിതമായ നിരക്കില്‍ നല്‍കുന്ന ബര്‍മിങ്ഹാം ദോശ വില്ലേജ് റെസ്റ്റോറെന്റിന്റ ഭക്ഷണശാല വേദിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായിരിക്കും. ഫ്രീകാര്‍ പാര്‍ക്കിംഗ് സൗകര്യം ഹാളിനോട് ചേര്‍ന്ന് ഉണ്ടായിരിക്കുന്നതായിരിക്കുന്നതാണ് എന്ന് സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ജോമോന്‍ മാമ്മൂട്ടില്‍ – 07930431445, മനോജ് തോമസ് – 07846 475589

വേദിയുടെ വിലാസം

Stewartby Village Hall
Bedford MK43 9LX