ഹൈദരാബാദ്: വിവാഹം മുടങ്ങിയതിന്റെ പ്രതികാരം തീര്‍ക്കാന്‍ വനിതാ ഡോക്ടര്‍ക്ക് അശ്ലീല സന്ദേശം അയച്ച ടെക്കി അറസ്റ്റില്‍. ഹൈദരാബാദിലാണ് സംഭവം. യുകെയില്‍ ജോലി ചെയ്യുന്ന അസോക് കുമാര്‍(40) എന്ന കമ്പ്യൂട്ടര്‍ എന്‍ജിനീയറാണ് അറസ്റ്റിലായത്. അശോക് കുമാര്‍ ഏറെനാളായി ഒരു വനിതാ ഡോക്ടറുമായി സൗഹൃദത്തിലായിരുന്നു. ഇതേ തുടര്‍ന്ന് അവരുമായുള്ള വിവാഹം ആലോചിക്കുന്നതിനായാണ് അടുത്തിടെ ഇന്ത്യയിലെത്തിയത്.
എന്നാല്‍, ഡോക്ടറുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് വിവാഹം മുടങ്ങിയതോടെ യുവതിയെയും കുടുംബത്തെയും അസഭ്യം പറഞ്ഞ് അശ്ലീല സന്ദേശങ്ങള്‍ അയക്കുകയായിരുന്നു. തുടക്കത്തില്‍ താന്‍ അത് അവഗണിച്ചെങ്കിലും നിരന്തരം അശ്ലീല സന്ദേശങ്ങള്‍ക്കൊപ്പം ഭീഷണിയും വന്നതോടെയാണ് പൊലീസില്‍ പരാതി നല്‍കിയതെന്ന് ഡോക്ടര്‍ പറഞ്ഞു. ഫോണ്‍ നമ്പര്‍, ഇ മെയില്‍ വിലാസം തുടങ്ങിയവ നേരത്തെ തന്നെ ഇരുവരും കൈമാറിയിരുന്നു. ഏതുകാരണത്താലാണ് വിവാഹം മുടങ്ങിയതെന്ന് വ്യക്തമല്ല. വനിതാ ഡോക്ടറുടെ ചില പിടിവാശികളാണ് വിവാഹം മുടങ്ങാന്‍ ഇടയായതെന്ന് ടെക്കി തന്റെ ചില സുഹൃത്തുക്കളോട് പറഞ്ഞതായി പൊലീസ് പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വിവാഹം മുടങ്ങിയത് പ്രതികാര നടപടിയെന്നോണം ഡോക്ടറുടെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും അശോക് കുമാര്‍ അയച്ചുകൊടുക്കുകയും ചെയ്തു. ഡോക്ടറുടെ പേരില്‍ വ്യാജ ഇ മെയില്‍ അക്കൗണ്ട് ഉണ്ടാക്കിയശേഷമായിരുന്നു സന്ദേശമയച്ചത്. യുവതിയുടെ പരാതി വിശദമായി അന്വേഷിച്ചശേഷമാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.