വയനാട്ടില്‍ സ്വകാര്യ ബസ് യാത്രയ്ക്കിടെ ശല്യം ചെയ്ത മധ്യവയസ്‌കനെ കൈകാര്യം ചെയ്ത് യുവതി. പനമരം സ്വദേശിയായ സന്ധ്യയാണ് അസഭ്യം പറഞ്ഞയാളെ സധൈര്യം നേരിട്ടത്. കഴിഞ്ഞ ദിവസം സ്വകാര്യ ബസില്‍ യാത്ര ചെയ്യവേ ആയിരുന്നു ദുരനുഭവമുണ്ടായത്.

പനമരം സ്വദേശിയായ സന്ധ്യ പടിഞ്ഞാറത്തറയിലേക്ക് യാത്ര ചെയ്യവേ ബസില്‍ വച്ച് മധ്യവയസ്‌കന്‍ ശല്യം ചെയ്യുകയായിരുന്നു. വേങ്ങപ്പള്ളി പോകവെയാണ് സംഭവം. നാലാമൈലില്‍ നിന്നും പടിഞ്ഞാറത്തറ വഴി കല്‍പ്പറ്റ ബസിലാണ് പോകുന്നത്. പടിഞ്ഞാറത്തറ വരെ മാത്രമെ എനിക്ക് സ്ഥലം അറിയുള്ളൂ. വേങ്ങപ്പള്ളി എത്തുമ്പോള്‍ അറിയിക്കാന്‍ കണ്ടക്ടറോട് പ്രത്യേകം പറഞ്ഞിരുന്നു. ഡോറിന്റെ അടുത്ത സീറ്റിലാണ് ഇരുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പടിഞ്ഞാറത്തറയില്‍ നിന്നും ഒരാള്‍ എന്റെ തൊട്ടടുത്തുള്ള സീറ്റില്‍ ഇരുന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ ഒരു ചന്ദ്രിക സോപ്പെടുത്ത് എന്നെ കാട്ടി. പിന്നെ ശല്യം ചെയ്യാന്‍ തുടങ്ങി. കൈയ്യില്‍ കയറി പിടിച്ചു. മാറി ഇരിക്കാന്‍ പറഞ്ഞിട്ടും ഇയാള്‍ അത് കേട്ടില്ല. കണ്ടക്ടര്‍ ഇടപെട്ടതോടെ ഇയാള്‍ ബസില്‍ നിന്നും ഇറങ്ങി, പുറത്ത് പറയാന്‍ പറ്റാത്ത തരത്തില്‍ അസഭ്യം പറയാന്‍ തുടങ്ങി.

പിന്നെ ഇയാള്‍ ബസിന്റെ മുന്നില്‍ കയറി നിന്ന് ഐലവ് യൂ..ചക്കരേ മുത്തേ ഉമ്മ നിന്നെ ഞാന്‍ കെട്ടും. എന്നൊക്കെ പറഞ്ഞു. വീണ്ടും അയാള്‍ വാതിലിന്റെ അടുത്ത് നിന്ന് ആവര്‍ത്തിച്ചപ്പോഴാണ് ഞാന്‍ തല്ലിയത്. അയാള്‍ക്കുള്ളത് അപ്പോള്‍ തന്നെ ഞാന്‍ കൊടുത്തത് കൊണ്ട് പോലീസില്‍ പരാതിയൊന്നും നല്‍കിയില്ല. പരാതി കൊടുത്താന്‍ അതിന്റെ പിന്നാലെ നടക്കേണ്ടി വരും, സന്ധ്യ പറയുന്നു.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു.