കൊല്ലം: പോലീസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ പ്രതിയായ പോലീസുകാരനെ സസ്‌പെൻഡ് ചെയ്തു. നീണ്ടകര കോസ്റ്റൽ പോലീസ് സ്റ്റേഷനിലെ സിപിഒ നവാസിനെയാണ് സിറ്റി പോലീസ് കമ്മിഷണർ സസ്‌പെൻഡ് ചെയ്തത്. സേനയുടെ അന്തസിനും വിശ്വാസ്യതക്കും ഗുരുതരമായ ക്ഷതം വരുത്തുന്ന പ്രവൃത്തിയാണ് നവാസിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.
നൈറ്റ് ഡ്യൂട്ടിക്കെത്തിയ വനിതാ പോലീസുകാരിക്ക് നേരെ നവംബർ ആറാം തീയതി പുലർച്ചെയായിരുന്നു സംഭവം. ഇതുസംബന്ധിച്ച് പോലീസുകാരി ചവറ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് നവാസിനെ അറസ്റ്റ് ചെയ്തിരുന്നു.
തുടർന്ന് കരുനാഗപ്പള്ളി എസിപിയുടെ നേതൃത്വത്തിൽ സംഭവത്തിൽ വിശദമായ അന്വേഷണം നടന്നു. അന്വേഷണ റിപ്പോർട്ട് സിറ്റി പോലീസ് കമ്മിഷണർക്ക് കൈമാറിയതോടെയാണ് നടപടി വേഗത്തിലായത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കൊല്ലം സിറ്റി പോലീസ് കമ്മിഷണർ കിരൺ നാരായണൻ സസ്‌പെൻഷൻ ഉത്തരവ് പുറത്തിറക്കിയത്.











Leave a Reply