മലപ്പുറത്ത് തിയേറ്ററില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍

മലപ്പുറത്ത് തിയേറ്ററില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍
May 12 20:50 2018 Print This Article

മലപ്പുറം: തിയറ്ററിൽ വയ്ച്ച് ബാലികയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റിൽ. അമ്മയെന്ന് തോന്നിപ്പിക്കുന്ന സ്ത്രീയോടൊപ്പം ബാലികയെ സിനിമ തിയേറ്ററില്‍ കൊണ്ട് വന്ന് ലൈംഗികമായി ഉപദ്രവിച്ച സംഭവത്തിലെ പ്രതിയാണ് പിടിയിലായത് . ബാലിക ആരെന്ന് അറിയില്ല. ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തൃത്താല സ്വദേശി മൊയ്തീന്‍ കുട്ടിയെ ചോദ്യം ചെയ്തു വരുന്നു. കൈവിരലുകൾ കൊണ്ട് ബാലികയുടെ രഹസ്യ ഭാഗത്ത് സ്പര്‍ശിച്ച് ലൈംഗിക പീഡനം നടത്തുന്ന ദൃശ്യങ്ങളാണ്‌ സി.സി.ടി.വിയിൽ പതിഞ്ഞത്. വാടകയ്ക്ക് എടുത്ത ഒരു സ്ത്രീയും, പീഡിപ്പിച്ച കുഞ്ഞും ഇയാളും തിയറ്ററിൽ വന്നിറങ്ങിയത് ബെൻസ് കാറിൽ ആണ്. ഉമ്മയും, ഉപ്പയും മകളും എന്ന രീതിയിൽ നാട്ടുകാരേ തെറ്റിദ്ധരിപ്പിച്ചാണ്‌ തിയറ്ററിൽ വന്നത്. തുടർന്ന് 2 മണിക്കൂറിനടുത്ത് പെൺകുട്ടിയുമായി തിയേറ്ററിനുള്ളില്‍ ഇരുന്ന് ലൈംഗീക പീഡനം നടത്തുകയായിരുന്നു. എന്താണ്‌ സംഭവിക്കുന്നത് എന്നറിയാതെ പാവം പെൺകുട്ടി സിനിമയും കണ്ട് തിയറ്റർ സ്ക്രീനിലേക്ക് നോക്കി ഇരിക്കുന്നു.

പീഡിപ്പിക്കപ്പെടുന്ന കുട്ടി എന്താണ് നടക്കുന്നതെന്ന് പോലും തിരിച്ചറിയാനാവാതെ നിസ്സഹായയായി ഇരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. രണ്ടര മണിക്കൂറോളമാണ് ഈ ക്രൂരത തുടര്‍ന്നത്. വീഡിയോ പുറത്തായതിനെ തുടര്‍ന്ന് മുന്‍കൂര്‍ജാമ്യം എടുക്കുന്നതിനു വേണ്ടി അഭിഭാഷകനെ കാണാനെത്തിയപ്പോഴാണ് ഇയാള്‍ പിടിയിലായത്. ഷൊര്‍ണൂര്‍ ഡി വൈ എസ് പിയുടെ നിര്‍ദേശപ്രകാരം ഷൊര്‍ണൂര്‍ അഡീഷണല്‍ എസ് ഐ പത്മനാഭന്‍, സി പി ഒ സന്തോഷ് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ  ഇയാളെ പിടികൂടിയത്. ഇയാളെ പൊന്നാനി പോലീസിന് കൈമാറും.

പിടിയിലായ മൊയ്തീന്‍  കോടീശ്വരനും വൻ ബിസിനസുകാരനും ആണ്. കണക്കില്ലാത്ത പണവും സമ്പത്തും കൈകശം വയ്ക്കുന്നയാൾ. പെൺകുട്ടികൾ ഇയാളുടെ സ്ഥിരം ചൂഷണത്തിനിരയാകുന്നതായി പോലീസിനു വിവരം ലഭിച്ചു. ഇയാൾ തിയറ്ററിൽ ബാലികയുമായി വന്ന ബെൻസ് കാർ പോലീസ് പിടിച്ചെടുത്തു. മലപ്പുറത്തെ തിയേറ്ററില്‍ ഏപ്രില്‍ 18നാണ് ഈ ക്രൂര സംഭവം അരങ്ങേറിയത്.  കുട്ടിക്കൊപ്പം ഒരു സ്ത്രീയും ദൃശ്യങ്ങളിലുണ്ട്. ഈ സ്ത്രീ അമ്മയാണെന്നാണ് സൂചന. ഈ സ്ത്രീക്ക് 40 വയസ്സോളം പ്രായം വരും. കുട്ടിക്ക് 10 വയസ്സിലധികം പ്രായം തോന്നിപ്പിക്കുന്നില്ല.  KL 46 G 240 എന്ന ബെന്‍സ് വാഹനത്തിലാണ് മൊയ്തീന്‍കുട്ടി എത്തിയത്. ഏപ്രില്‍26ന്  പോലീസില്‍ വിവരമറിയിച്ചിരുന്നെങ്കിലും പോലീസ് ഇതുവരെയും കേസെടുത്തിരുന്നില്ല. പ്രതിയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ അണിയറയില്‍ നടന്നിരുന്നു.

കുട്ടിയെ ഇയാള്‍ പീഡിപ്പിക്കുന്നത് ഒപ്പമുള്ള സ്ത്രീക്ക് മനസ്സിലായിട്ടുണ്ട് എന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ സ്ത്രീ പ്രതികരിക്കുന്നില്ല. പീഡിപ്പിക്കപ്പെടുന്ന കുട്ടി എന്താണ് നടക്കുന്നതെന്ന് പോലും തിരിച്ചറിയാനാവാതെ നിസ്സഹായയായി ഇരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. രണ്ടര മണിക്കൂറോളമാണ് ഈ ക്രൂരത തുടര്‍ന്നത്.

 

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles