തിരുവനന്തപുരം : സ്ത്രീസുരക്ഷക്കായി മുറവിളി കൂട്ടിയ ഇടതുപക്ഷ മന്ത്രിയുടെ ലൈംഗീക വൈകൃതങ്ങള്‍ ‘മംഗളം ടെലിവിഷനി’ ലൂടെ പുറത്ത്. ഗതാഗത മന്ത്രിയായ എ.കെ ശശീന്ദ്രനാണ് പരാതിക്കാരിയായ സ്ത്രീയോട് അപമാനകരമായി പെരുമാറിയിരിക്കുന്നത്. പരാതിക്കാരിയായ സ്ത്രീയോട് ഫോണിലൂടെ ലൈംഗീക വൈകൃത സംഭാഷണങ്ങള്‍ നടത്തുന്ന ഓഡിയോ ക്ലിപ്പാണ് ‘മംഗളം ടെലിവിഷന്‍’ പുറത്തു വിട്ടിരിക്കുന്നത്. തികച്ചും അശ്ലീലവും അറപ്പുളവാക്കുന്നതുമായ സംഭാഷണങ്ങളാണ് മന്ത്രിയുടെ ഭാഗത്തു നിന്നും വന്നിരിക്കുന്നത്. പരാതിക്കാരിയായ സ്ത്രീയുമൊത്തുള്ള ‘ഫോണ്‍ സെക്‌സ്’സംഭാഷണങ്ങളാണ് കേരളത്തെ ഞെട്ടിച്ചുകൊണ്ട് പുറത്തു വന്നിരിക്കുന്നത്.എന്‍.സി.പി. ദേശീയ പ്രവര്‍ത്തകസമിതി അംഗമാണ് കേരള ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍. നിലവില്‍ എലത്തൂര്‍ മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എ.യായ ശശീന്ദ്രന്‍ ഇതിനു മുന്‍പ് 2011ലും ഏലത്തൂരില്‍ നിന്നുതന്നെ മത്സരിച്ച് ജയിച്ചിരുന്നു. 2006ല്‍ ബാലുശേരിയില്‍ നിന്നും 1982ല്‍ എടക്കാട്ടുനിന്നും 1980ല്‍ പെരിങ്ങളത്തു നിന്നും ഇദ്ദേഹം നിയമസഭയിലെത്തിയിട്ടുണ്ട്.
2016 മേയ് 25 നാണ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് . എന്‍.സി.പി.യുടെ രണ്ട് എം.എല്‍.എ.മാരില്‍ ഒരാളായ ശശീന്ദ്രന്റെ സ്ഥാനാരോഹണം ഒരുപാട് വിവാദങ്ങളില്‍ സൃഷ്ടിച്ചിരുന്നു. മറ്റൊരു എം.എല്‍.എ.യായ തോമസ് ചാണ്ടിയും ഇതേ സമയം മന്ത്രിസഭയില്‍ ഒരു സീറ്റ് ആവശ്യപ്പെട്ടിരുന്നു. ഒടുവില്‍ ആദ്യത്തെ രണ്ടര വര്‍ഷം ശശീന്ദ്രന്നും രണ്ടാമത്തെ രണ്ടര വര്‍ഷം തോമസ് ചാണ്ടിയ്ക്കും കൊടുക്കാമെന്ന് പറഞ്ഞാണ് ഒത്തുതീര്‍പ്പുണ്ടാക്കിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

>>>click here to see the Video<<<