സാന്‍ഫ്രാന്‍സിസ്‌കോ: ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ സഹോദരിയും ഫെയ്‌സ്ബുക്കിന്റെ മാര്‍ക്കറ്റ് ഡെവലപ്‌മെന്റ് ഡയറക്ടറുമായ റാന്‍ഡി സക്കര്‍ബര്‍ഗിന് നേരെ വിമാന യാത്രയ്ക്കിടെ ലൈംഗികാതിക്രമമുണ്ടായതായി റിപ്പോര്‍ട്ട്. വിമാനയാത്രയ്ക്കിടെ അടുത്തിരുന്നയാള്‍ തന്നോട് മോശമായി പെരുമാറുകയായിരുന്നു എന്ന് റാന്‍ഡി ആരോപിച്ചു. സംഭവം വിമാന ജീവനക്കാരെ അറിയിച്ചപ്പോള്‍ ഇയാള്‍ സ്ഥിരം യാത്രക്കാരനാണ്, അയാള്‍ക്ക് ഒന്നിനും യാതൊരു മറയില്ല, കൂടുതല്‍ മദ്യം കൊടുക്കൂ എന്നെല്ലാം പറഞ്ഞ് അയാളുടെ പെരുമാറ്റത്തെ അവര്‍ അവഗണിക്കുകയാണുണ്ടായതെന്നും റാന്‍ഡി പറയുന്നു.

തുടര്‍ന്ന് അലാസ്‌ക എയര്‍ലൈന്‍സിന് നേരിട്ട് റാന്‍ഡി കത്തയക്കുകയായിരുന്നു. അലാസ്‌ക എയര്‍ലൈന്‍സില്‍ വെച്ചാണ് സംഭവം. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് തന്റെ ദുരനുഭവം റാന്‍ഡി പങ്കുവെച്ചത്. ഇത്തരം പെരുമാറ്റങ്ങള്‍ അനുവദിച്ചുകൊടുക്കുകയും യാത്രക്കാരുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കാതെ പണത്തിന് പ്രാധാന്യം നല്‍കുന്ന സ്ഥാപനങ്ങളെ അംഗീകരിക്കാനാവില്ലെന്നും റാന്‍ഡി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇതിന് ശേഷം അലാസ്‌ക എയര്‍ലൈന്‍സിന്റെ ഉദ്യോഗസ്ഥര്‍ തന്നെ വിളിച്ചുവെന്നും ജീവനക്കാരെ താല്‍കാലികമായി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായി അറിയിച്ചുവെന്നും റാന്‍ഡി ഫെയ്‌സ്ബുക്ക് പോസ്റ്റ് കൂട്ടിച്ചേര്‍ത്തു.