സ്‌കൂളില്‍ നിന്ന് വീട്ടില്‍ എത്തിയ അധ്യാപികയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത. മാതാപിതാക്കളുടെ മുന്നില്‍ അധ്യാപികയായ മകള്‍ എല്ലാം തുറന്നു പറഞ്ഞു. ഗുജറാത്തിലെ സൂററ്റിനടുത്തുള്ള കപോദ്ര എന്ന സ്ഥലത്താണു സംഭവം. സ്‌കൂളില്‍ നിന്നു വീട്ടില്‍ എത്തിയ അധ്യാപികയായ മകളുടെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയതിനെ തുടര്‍ന്നു മാതാപിതാക്കള്‍ മകളോടു കാര്യം അന്വേഷിക്കുകയായിരുന്നു. അപ്പോഴാണു പ്രിന്‍സിപ്പാള്‍ അധ്യാപികയെ ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു എന്ന വിവരം പുറംലോകം അറിയുന്നത്. ശ്രീ നചികേത വിദ്യാലയത്തിലെ പ്രിന്‍സിപ്പാളാണ് ഇതേ സ്‌കൂളില്‍ തന്നെ പഠിപ്പിക്കുന്ന അധ്യാപികയെ ഉപദ്രവിക്കാന്‍ ശ്രമിച്ചത്. അധ്യാപികയെ കയറിപ്പിടിച്ച ഇയാള്‍ ലൈംഗികമായി ആക്രമിക്കുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഒരുവിധം അധ്യാപിക മുറിയില്‍ നിന്നു രക്ഷപെട്ടു വീട്ടിലെത്തുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് അധ്യാപികയുടെ പെരുമാറ്റത്തില്‍ മാതാപിതാക്കള്‍ക്ക് അസ്വഭവികത തോന്നിയത്. കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഇവര്‍ കാര്യങ്ങള്‍ തുറന്നു പറഞ്ഞു. അടുത്ത ദിവസം തന്നെ യുവതി മാതാപിതാക്കള്‍ക്കൊപ്പം സ്‌റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു. സ്‌കൂളിലെ വിദ്യാര്‍ത്ഥികളോടും പലപ്പോഴും പ്രിന്‍സിപ്പാള്‍ മോശമായി പെരുമാറിരുന്നതായി യുവതി പറയുന്നു. അധ്യാപികയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രിന്‍സിപ്പാളിനെ പോലീസ് അറസ്റ്റ് ചെയ്തു.