പ്രണവ് രാജ്
കൊച്ചി : ഹനാനെ കണ്ണീരു കുടിപ്പിച്ചത് ഞാനും , ഷാജന്‍ സ്‌കറിയയുടെ മഞ്ഞപത്രമായ മറുനാടന്‍ മലയാളിയും ചേര്‍ന്നാണ്. സത്യം തുറന്ന് പറഞ്ഞ് ഹനാനെതിരെ ആദ്യ വീഡിയോ പോസ്റ്റ് ചെയ്ത നൂറുദ്ദീന്‍ ഷേയ്ഖ് . ഷാജന്റെ ഭാര്യയ്‌ക്കെതിരെ വാര്‍ത്തയിട്ട മാതൃഭൂമിയോടുള്ള പക തീര്‍ക്കാന്‍ കാത്തിരുന്ന ഷാജനും , റിപ്പോര്‍ട്ടറും നൂറുദ്ദീന്‍ ഷേയ്ഖ് എന്ന വ്യക്തിയെ കരുവാക്കുകയായിരുന്നു . അവസാനം പിടിക്കപ്പെട്ടപ്പോള്‍ എല്ലാം നൂറുദ്ദീന്‍ ഷേയ്ഖിന്റെ മേല്‍ ആരോപിച്ച് വാര്‍ത്തയിട്ട് രക്ഷപെട്ടു. എല്ലാത്തിന്റെയും തെളിവുകള്‍ പുറത്ത്. ഇതുമൂലമായിരുന്നു ഹനാന്‍ എന്ന ആ പാവം പെണ്‍കുട്ടി തകര്‍ന്നു പോയതും കേരളീയ സമൂഹത്തില്‍ തട്ടിപ്പുകാരിയായി മാറിയതും .
ഹനാനെ കണ്ണീരു കുടുപ്പിച്ചതും ക്രൂരമായി അക്രമിച്ചതും ആരായിരുന്നു. ഇത് ആരു പ്‌ളാന്‍ ചെയ്തതായിരുന്നു? എങ്ങിനെയാണ് ആ ഫേക്ക് വാര്‍ത്ത സൃഷ്ടിക്കപ്പെട്ടത് ? ആരായിരുന്നു ഇതിന്റെ പിന്നില്‍?. ഇതാ വസ്തുതകള്‍ മറനീക്കി പുറത്തേക്ക് വരുന്നു. മലയാളികളെ മുഴുവന്‍ ചതിച്ച ഫേക്ക് വാര്‍ത്തക്കും തെറ്റായ ലൈവ് വീഡിയോക്കും പിന്നില്‍ ഷാജന്‍ സ്‌കറിയയുടെ മഞ്ഞപത്രമായ മറുനാടന്‍ മലയാളിയായിരുന്നെന്ന് തെളിയുന്നു.
മറുനാടന്‍ മലയാളിയുടെ റിപ്പോർട്ടറും ഞാനുമായിരുന്നു ഇതിന്റെ പിന്നിലെന്നും , എന്നെ അവർ തെറ്റിദ്ധരിപ്പിച്ചു എന്നും തുറന്ന് പറഞ്ഞ് നൂറുദ്ദീൻ ഷേയ്ഖ്. നൂറീന്റെ ലൈവ് വീഡിയോ ആയിരുന്നു ഹനാനെതിരേ ആദ്യം വിമർശനം ഉയർത്തിയത്. 40 ലക്ഷം പേർ കണ്ട ആ വീഡിയോ പെട്ടെന്ന് വൈറലായി കടുത്ത സൈബർ അക്രമണത്തിലേക്ക് നീങ്ങി. മാത്രമല്ല നൂറുദ്ദീൻ ഇസ്ളാം നാമധാരി ആയതിനാൽ സൈബർ അക്രമണത്തിന്റെ മുഴുവൻ പേരു ദോഷവും ആ സമുദായത്തിന്റെ മേല്‍ കെട്ടിവയ്ക്കാൻ പിന്നീട് മൽസരമായി. ഇസ്ളാമിക പ്രസ്താനങ്ങളേയും ഫേസ്ബുക്ക് ഗ്രൂപ്പുകളേയും എല്ലാം ടാർജറ്റ് ചെയ്തത് നൂറുദ്ദീന്റെ ഒറ്റ വീഡിയോ വരുത്തിയത് വലിയ ദുരന്തമായിരുന്നു.
എന്നാൽ ഞാൻ ആ വീഡിയോ ഇറക്കിയത് മറുനാടന്‍ മലയാളിയുടെ റിപ്പോർട്ടറുമായി ആലോചിച്ചായിരുന്നു എന്ന് നൂറുദ്ദീൻ പറഞ്ഞു. ഹനാന്റെ വാർത്ത പെയിഡ് വാർത്തയാണ് . അവളുടെ കൈയ്യിലെ മോതിരം വജ്രമോതിരമാണ്. ഇത് മാതൃഭൂമിയുടെ പെയിഡ് ന്യൂസ് എന്ന് വരുത്തി തീർക്കണം. ഈ വിധത്തിൽ നീ ഒരു 2 മിനുട്ട് വീഡിയോ തരാമോ. ഈ ഓൺലൈൻ പോർട്ടലിന്റെ റിപോർട്ടർ നിർബന്ധിച്ചു. അങ്ങിനെ ഞാൻ വീഡിയോ കൊടുത്തു. തുടർന്ന് ഈ റിപോർട്ടർ എന്നെ ചതിക്കുകയായിരുന്നു. ഈ പോർട്ടലിന്റെ റിപോർട്ടർ ആയിരുന്നു ഈ വിധത്തിൽ എന്നോട് പറഞ്ഞതും പ്രേരിപ്പിച്ചതും. ഞാൻ കൊടുത്ത വീഡിയോ അവരുടെ കൈയ്യിൽ ഉണ്ട്. മാത്രമല്ല തമ്മനത്തേക്ക് പെൺകുട്ടി നിന്ന സ്ഥലത്തേക്ക് ബൈക്കിന് ഈ ഓൺലൈൻ മാധ്യമത്തിന്റെ ഇതേ റിപോർട്ടറും ഞാനും ഒന്നിച്ചാണ് പോയത്. എല്ലാത്തിനും തെളിവുകളുണ്ട്. ഈ ഓൺലൈൻ മാധ്യമത്തിന്റെ മൈക്ക് വീഡിയോക്ക് പിടിച്ച് കൊടുത്തത് ഞാനാണ്. എല്ലാത്തിനും കൃത്യമായ വീഡിയോ, ഓഡിയോ, ഫോൺ രേഖാ തെളിവും ഉണ്ട്.
ഹനാൻ എന്ന പെൺകുട്ടിക്കെതിരെ നൂറുദീന്റെ ലൈവ് വീഡിയോ വന്നതോടെ സമാനതകളില്ലാത്ത സൈബർ ആക്രമണം ആണ് അവളുടെ ഫേസ്ബുക് പേജിൽ കമെന്റുകളായും , ആ പെൺകുട്ടിയുടെ ഫോട്ടോ ദുരുപയോഗം ചെയ്തു കൊണ്ടും ആളുകൾ അഴിച്ചുവിട്ടത് .ഹനാന്റെ കഥ വെറുമൊരു പെയ്ഡ് ന്യൂസ് ആണെന്ന് പറഞ്ഞു തെറ്റിധരിപ്പിച്ചു ലൈവ് ഇടാൻ കാരണമായതെന്നും നൂറുദ്ധീൻ പറയുന്നു . എന്നെ കൊണ്ട് എല്ലാം ചെയ്യിച്ചത് അവരായിരുന്നു. എന്നിട്ട് തന്നെക്കൊണ്ട് തന്നെ എല്ലാം ചെയ്യിപ്പിച്ചിട്ട് കഥ തിരിഞ്ഞപ്പോൾ അവര്‍ തന്നെ കുറ്റക്കാരനാക്കുന്ന കള്ളക്കളിക്കെതിരെയാണ് ഇയാൾ ലൈവ് വീഡിയോയിലൂടെ പ്രതികരിക്കുന്നത് . ഒടുവിൽ ഞാൻ പ്രതിയും എനിക്കൊപ്പം എല്ലാം ആസൂത്രണം ചെയ്ത ഓൺലൈൻ മാധ്യമം രക്ഷപെടുകയും ചെയ്തു. ഇതിനെല്ലാം കൃത്യമായ തെളിവുകളുണ്ട്. പോലീസിനും സൈബർ സെല്ലിനും എല്ലാം കൈമാറും. എന്റെ ഫോൺ കോളുകളും ആ ഓൺലൈൻ മാധ്യമത്തിന്റെ വീഡിയോകളും പരിശോധിക്കണം. ഓഡിയോ റെക്കോഡും ഉണ്ട്.
പണം നേടാന്‍ പലര്‍ക്കും വേണ്ടിയും വ്യാജവാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയും അവസാനം കേസ്സുകളില്‍ പെട്ട് കുടുങ്ങുമ്പോള്‍ ആരും അറിയാതെ കാലുപിടിച്ച് രക്ഷപെടാന്‍ ശ്രമിക്കുകയുമാണ് ഷാജന്റെ പതിവ് രീതി. ഇവിടെയും റിപ്പോര്‍ട്ടറെ ബലിയാടാക്കി രക്ഷപെടാന്‍ ഷാജന്‍ സ്കറിയ ശ്രമിക്കുമെന്ന് ഉറപ്പാണ്.
Leave a Reply