സ്വന്തം ലേഖകന്‍
ലണ്ടന്‍ : ബ്രിട്ടണിലെ ക്രിമിനല്‍ കേസ്സില്‍ ജയില്‍ ശിക്ഷ ഒഴിവാക്കി കിട്ടുവാന്‍ വേണ്ടി മുപ്പത് ലക്ഷം രൂപ പിഴയടയ്ക്കേണ്ടി വന്ന ബ്രിട്ടീഷ് മലയാളി പോര്‍ട്ടലിന്റെയും, മറുനാടന്‍ മലയാളി പോര്‍ട്ടലിന്റെയും ഉടമയായ ഷാജന് സ്കറിയ കേസില്‍ തോറ്റ് പണവും മാനവും നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഫേസ്ബുക്കിലൂടെ വീരവാദം മുഴക്കിയും, അസഭ്യ വര്‍ഷം ചൊരിഞ്ഞും നടക്കുമ്പോള്‍ പറഞ്ഞിരുന്നത് താന്‍ എന്ത് വില കൊടുത്തും എഴുതിയതില്‍ ഉറച്ച് നില്ക്കും , ആരുടേയും കാല് പിടിക്കാന്‍ തന്നെ കിട്ടില്ല എന്നൊക്കെയാണ് . എന്നാല്‍ ഈ കേസ്സില്‍ നിന്ന് തന്നെ രക്ഷപെടുത്തി തരണമെന്ന് പരാതിക്കാരനായ യുകെയിലെ മലയാളി വ്യവസായിയോട് കരഞ്ഞ് കാലുപിടിച്ച് അപേക്ഷിക്കുന്ന ശബ്ദരേഖയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
ഷാജന് സ്കറിയ എന്ന ബ്ലാക്ക് മെയില്‍ പത്രക്കാരന് പൊതുസമൂഹത്തില്‍ ഒളിപ്പിച്ചു വച്ചിരുന്ന തന്റെ മുഖംമൂടിയാണ് ഈ ശബ്ദരേഖയിലൂടെ പുറത്ത് വരുന്നത്. കഴിഞ്ഞ കാലങ്ങളില്‍ ഈ വ്യക്തി ഇദ്ദേഹത്തിന്റെ യുകെയിലേയും നാട്ടിലേയും ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ നുണകള്‍ എഴുതി പ്രസിദ്ധീകരിക്കുകയും , താന്‍ കുടുങ്ങും എന്നാകുമ്പോള്‍ ഏത് വിധേനയും രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്യുന്നതിന്റെ നിരവധി വാര്‍ത്തകള്‍ പലപ്പോഴും പുറത്ത് വന്നിരുന്നു . എന്നാല്‍ താന്‍ ഇങ്ങനെയൊന്നും ചെയ്തിട്ടില്ല എന്നും , മറിച്ച് താന്‍ ഇങ്ങനെ ചെയ്തു എന്ന് തെളിയിച്ചാല്‍ പത്രപ്രവര്‍ത്തനം തന്നെ നിര്‍ത്താം എന്നുമായിരുന്നു ഷാജന് എപ്പോഴും വീമ്പിളക്കിയിരുന്നത്. എന്നാല്‍ ഷാജന് യുകെയിലെ കേസില്‍ പരാതിക്കാരനെ വിളിച്ച് കേസ് ഒത്ത് തീര്‍പ്പാക്കുകയാണെങ്കില്‍ ഞാന്‍ താങ്കളുടെ ബിസിനസ് പ്രമോട്ട് ചെയ്യാമെന്നും, പതിനായിരം പൌണ്ട് തെറ്റായ വാര്‍ത്ത എഴുതിയതിന് നഷ്ടപരിഹാരം നല്‍കാമെന്നും പറയുന്ന ശബ്ദരേഖയാണ് ഇപ്പോള്‍ മലയാളം യുകെയ്ക്ക് ലഭിച്ചിരിക്കുന്നത്.
താന്‍ എഴുതിയത് തെറ്റായ വാര്‍ത്തകള്‍ ആയിരുന്നു എന്ന് ഷാജന് തന്നെ പൂര്‍ണ്ണബോദ്ധ്യം ഉണ്ടായിരുന്നു എന്നാണ് ഈ വോയ്സ് ക്ലിപ്പില്‍ നിന്നും ബോധ്യമാകുന്നത്. കോടതിയോട് തനിക്ക് ഒന്നും ബോധ്യപ്പെടുത്താന്‍ ഇല്ലയെന്നും , ആകെ ചെയ്യാനുള്ളത് തന്റെ സ്വത്ത് വകകള്‍ കണക്കാക്കി അതില്‍ നിന്നും നഷ്ടം ഈടാക്കിക്കൊള്ളാന്‍ പറയുക എന്നാണെന്നും പറയുന്നു. എന്നാല്‍ വോയ്സ് മെസേജില്‍ ഇങ്ങനെ പറയുന്ന ഷാജന് ഫേസ്ബുക്കിലൂടെ വെല്ലുവിളിക്കുന്നത് ഇത് പോലെ നൂറ് കേസ് നടത്താനുള്ള പണം തന്റെ കയ്യില്‍ ഉണ്ട് എന്നാണ്. സ്വകാര്യമായും പരസ്യമായും സംസാരിക്കുമ്പോള്‍ ഷാജന് കാണിക്കുന്ന ഈ ഇരട്ട മുഖം ആണ് ഇവിടെ തെളിയുന്നത്.
യുകെയിലെ കേസ്സില്‍ നിന്ന് തന്നെ രക്ഷപെടുത്തണം എന്ന് ആപേക്ഷിച്ചുകൊണ്ട് ഷാജന് സ്കറിയ അഡ്വ : സുഭാഷ് ജോര്‍ജ്ജ് മാനുവലിന് അയച്ച ശബ്ദരേഖയിലെ പ്രസക്ത ഭാഗങ്ങള്‍ …
” സുഭാഷേ ….. ഞാന്‍ വളരെ വളരെ ….. ഒത്തിരി ഭയപ്പാടിലാണ് .. കാരണം ഞാന്‍ എന്റെ ജീവിതത്തിലെ എല്ലാ തരത്തിലുള്ള ഒത്തു തീര്‍പ്പുകള്‍ക്ക് ശ്രമിച്ചിട്ടും എനിക്ക് ഈ കാര്യത്തില്‍ ഒരു തീരുമാനമെടുക്കാന്‍ പറ്റുന്നില്ല… എനിക്ക് അതിയായ വിഷമം ഉണ്ട് … സുഭാഷിന് അറിയാമോ , നമ്മള് പ്രമോഷനെങ്കില്‍ , ഞാന്‍ എന്തായാലും പതിനായിരം പൌണ്ട് ശരിയാക്കി വച്ചിട്ടുണ്ട് , ഡ്രാഫ്റ്റും അയച്ചിട്ടുണ്ട് , സുഭാഷ് അത് സീരിയാസ്സായി എടുത്താല്‍ ഏതെങ്കിലും വക്കീലിനെ മാറ്റിയാല്‍ , എന്തെങ്കിലും ചെയ്യാന്‍ പറ്റും … ഞാന്‍ ഈ പതിനായിരം പൌണ്ടിന്റെ സ്ഥാനത്ത് പതിനയ്യായിരം പൌണ്ട് തരാന്‍ പറ്റും , പക്ഷെ … സുഭാഷേ .. ഇതിനൊന്നും നില്‍ക്കാതെ … നമ്മള് പ്രമോഷന് എന്ന് പറഞ്ഞിരുന്നതല്ലേ , പതിനായിരം പോയിട്ട് പതിനയ്യായിരത്തിന്റെ പ്രമോഷനാണ് വരുന്നത് , സുഭാഷ് എങ്ങനെയെങ്കിലും ശരിയാക്കി കൊടുക്ക് … ഞാന്‍ അത് കോമ്പന്‍സേറ്റ് ചെയ്ത് തരാം എന്ന് പറഞ്ഞില്ലേ , പതിനായിരമെങ്കില്‍ പതിനായിരം ഞാന്‍ നാളെ തരാം എന്ന് പറഞ്ഞില്ലേ , ഞാന്‍ അല്ല എന്നല്ല പറയുന്നത്… പക്ഷെ…. ആ ഡ്രാഫ്റ്റ്.. നമ്മള് അന്ന് സംസാരിച്ച … സുഭാഷ് ഒന്ന് കൊടുക്ക് … എന്തെങ്കിലും ഒന്ന് ചെയ്യിപ്പിക്ക് ….. പ്ലീസ്…. ഞാന്‍ ഇതില്‍ കൂടുതല്‍ എങ്ങനെയാണ് പറയുന്നത് … എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ എത്ര കാലമായി കാത്തിരിക്കുന്നു .. എത്ര കാഴ്ടമാണ് … സുഭാഷ്… ഒരു കാര്യം ആലോചിച്ചു നോക്കൂ … എന്റെ മുന്നില്‍ ഉള്ള ഏക വഴിയെന്ന് വെച്ചാല്‍ … കോടതിയില്‍ ചെന്നിട്ട് ഞാന്‍ പറയുക … അസ്സസ്സ്മെന്റ്റ് ചെയ്യാന്‍ പറയുക … എന്നിട്ട് എന്റെ സിറ്റുവേഷന് വിളിച്ച് പറയുക , കോടതി അസ്സസ്സ്മെന്റ് ചെയ്യും … എന്നിട്ട് എന്റെ വീട് വിറ്റിട്ട് അതിനകത്ത് നിന്ന് എന്തെങ്കിലും എടുക്കാന്‍ പറയുക … ബാക്കി കോടതിക്ക് കൊടുക്കാന്‍ പറയുക … ഞാന്‍ … അതിനൊന്നും വേണ്ട , ഈ ഒരു വിവാദങ്ങളായി … പിന്നെ വിധി വന്നു … പിന്നെ ഒന്നര ലക്ഷം പൌണ്ട് കൊടുക്കാന്‍ പറഞ്ഞു … പിന്നെ അത് കൊടുത്തു … പിന്നെ വീട് അറ്റാച്ച് ചെയ്തു … ഒന്നും സുഭാഷിനും കിട്ടത്തില്ല … എനിക്ക് നാണക്കേട് ഒഴിവാക്കാനും വേണ്ടിയാണ് ഞാന്‍ ഇത് സെറ്റില്‍ ചെയ്യാം എന്ന് പറയുന്നത് … ദയവായിട്ട്…. സുഭാഷ്… ഇത് സീരിയസ്സായി എടുക്കൂ … പ്ലീസ്… ഒന്ന് സെറ്റില്‍ ചെയ്യൂ….. ഞാന്‍ ഇതില്‍ കൂടുതല്‍ എന്താ ചെയ്യണ്ടത്… സുഭാഷ് പറയുക .. എത്ര കാലമായി നമ്മള്… ഓരോ ദിവസവും നിലപാട് മാറുന്നത് കൊണ്ടല്ലേ .. ഒന്ന് പറഞ്ഞ് ശരിയാക്കി തീര്‍ക്ക് … നാളെകൊണ്ട് തീരുമാനമെടുക്കൂ … തിങ്കളാഴ്ച ഡ്രാഫ്റ്റ് സമര്‍പ്പിക്കണ്ടതാണെന്ന് ഓര്‍ക്കണം നിങ്ങള്‍ …. “
വോയ്സ് മെസേജിന്റെ ശബ്ദരേഖ കേള്‍ക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഷാജന് സ്കറിയ എന്ന ഓണ്‍ലൈന്‍ പത്രക്കാരന് എഴുതിപിടിപ്പിച്ചിട്ടുള്ള കല്ലുവച്ച നുണകള്‍ സത്യമാണെന്ന് വിശ്വസിച്ച ബ്രിട്ടീഷ് മലയാളിയുടെയും, മറുനാടന്‍ മലയാളിയുടെയും വായനക്കാരെ… നിങ്ങള്‍ ചെവി തുറന്ന് കേള്‍ക്കുക ഷാജന് സ്കറിയ എന്ന ബ്ലാക്ക് മെയില്‍ ബിസിനസ്സുകാരന്റെ നിങ്ങള്‍ കേള്‍ക്കാത്ത ശബ്ദം. ഞാന്‍ ആരെയും ഭയപ്പെടുന്നവനല്ല , ഞാന്‍ പണം നല്കി ആരുമായും ഒത്തുതീര്‍പ്പിന് ശ്രമിക്കില്ല , ഞാന്‍ പണം വാങ്ങി ആര്‍ക്കും വേണ്ടി ഒരു വാര്‍ത്തയും എഴുതാറില്ല , ഞാന്‍ പണം കൊടുത്ത് ഒരു കേസും ഒതുക്കി തീര്‍ക്കാറില്ല എന്നൊക്കെ നിങ്ങളുടെ മുന്പില് ആണയിട്ട് പറയുന്ന ഷാജന് സ്കറിയയുടെ യഥാര്‍ത്ഥ മുഖം നിങ്ങള്‍ അറിയുക . ഞാന്‍ കോടതിയില്‍ ചെന്ന് ചെയ്ത എല്ലാ തെറ്റുകളും ഏറ്റ് പറയാം, ഞാന്‍ സുഭാഷിന്റെ ബിസിനസ് പ്രൊമോട്ട് ചെയ്തുകൊള്ളാം, എന്റെ വീട് വിറ്റും കോടതി പറയുന്ന പണം ഞാന്‍ തരാം, പക്ഷെ നാണക്കേട് ഒഴിവാക്കാന്‍ പുറം ലോകം അറിയാതെ ഈ കേസ് തീര്‍ത്ത് തന്ന് എന്നെ രക്ഷിക്കണം , അതിന് എന്ത് തരം സെറ്റില്‍മെന്റിനും താന്‍ തയ്യാറാണെന്ന് ഷാജന് സ്വന്തം നാവിലൂടെ തുറന്ന് പറയുന്ന സത്യങ്ങള്‍ നിങ്ങള്‍ കേള്‍ക്കുക.
പതിമൂന്ന് ദിവസം കൊണ്ട് 53 കള്ളങ്ങള്‍ എഴുതി നിറച്ച വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചപ്പോള്‍ ഒരിക്കലും ഇങ്ങനെ ഒരു സാഹചര്യത്തെ അഭിമുഖീകരിക്കേണ്ടി വരും എന്ന് ഷാജന് പ്രതീക്ഷിച്ചില്ല . സുഹൃത്തുക്കളുടെ മുന്നിലും, താന്‍ കേസ്സില്‍ കുടുങ്ങി എന്ന് വിശ്വസിക്കുന്ന വായനക്കരുടെ മുന്നിലും സഹതാപം ഉണ്ടാക്കുന്നതും, വീരവേഷം ലഭിക്കുന്നതുമായ പോസ്റ്റുകള്‍ ഇട്ട് ന്യായീകരിച്ച ഷാജന് , രഹസ്യമായി പിടിച്ച് നില്ക്കാന് എന്റെ കൈയ്യില്‍ ഒരു തെളിവുമില്ല , എന്നെ എങ്ങനെയെങ്കിലും ഈ കേസ്സില്‍ നിന്ന് രക്ഷപെടുത്തണം എന്നും സുഭാഷിനോട് അപേക്ഷിക്കുന്നു.
അതേ സമയം കേസില്‍ തോല്‍ക്കുകയും യുകെ മലയാളികള്‍ക്കിടയില്‍ തന്റെ കള്ളത്തരങ്ങള്‍ ഒന്നാകെ പൊളിയുകയും ചെയ്തപ്പോള്‍ ഷാജന് സ്കറിയയുടെ യുകെയിലെ പിണിയാളുകള്‍ സുഭാഷിനും കേസില്‍ സാക്ഷികള്‍ ആയിരുന്നവര്‍ക്കും എതിരെ വധഭീഷണി ഉള്‍പ്പെടെ നടത്തിയിരിക്കുകയാണ്. അണ്‍നോണ്‍ നമ്പറുകളില്‍ നിന്നും, പുതിയതായി എടുത്ത സിം കാര്‍ഡുകള്‍ ഉപയോഗിച്ചും വിളിച്ചാണ് വധഭീഷണിയും , തെറിവിളിയും നടത്തുന്നത്. ഇത്തരത്തില്‍ കേസിലെ വാദിയെയും സാക്ഷികളെയും ഭീഷണിപ്പെടുത്തുന്നത് ഗുരുതരമായ കുറ്റമാണ് എന്നിരിക്കെ ഭവിഷ്യത്തുകള്‍ മനസ്സിലാകാതെ ഇത് നടത്തുന്നവര്‍ക്ക് എതിരെ പോലീസ് അന്വേഷണം ആരംഭിച്ച് കഴിഞ്ഞു. ഭീഷണിയുടെയും തെറിവിളിയുടെയും വോയ്സ് ക്ലിപ്പുകളും , കോള്‍ വിവരങ്ങളും പോലീസിന് കൈമാറിയിട്ടുണ്ട് . ഉടന്‍ ഇവരെ പിടികൂടും എന്നാണ് പോലീസ് വ്യക്തമാക്കിയിരിക്കുന്നത്.
Related News
Leave a Reply