സ്വന്തം ലേഖകന്‍

ലണ്ടന്‍ : യുകെയില്‍ നടത്തിയിരുന്ന ഓണ്‍ലൈന്‍ പത്രത്തില്‍ വ്യാജ വാര്‍ത്ത എഴുതിയതിന്റെ പേരില്‍ യുകെ കോടതി ഒന്നര കോടി രൂപയ്ക്ക് ശിക്ഷിച്ച മറുനാടന്‍ മലയാളിയുടെയും , ബ്രിട്ടീഷ് മലയാളിയുടെയും എഡിറ്റര്‍ ഷാജന്‍ സ്‌കറിയ കേസില്‍ നിന്നും രക്ഷപ്പെടാന്‍ പരാതിക്കാരനായ സുഭാഷ് ജോർജ്ജ് മാനുവലിനോട് ആരും അറിയാതെ കുറ്റസമ്മതം നടത്തി , കാല് പിടിക്കുന്ന 38 മിനിറ്റുള്ള ഓഡിയോ ക്ലിപ്പ് വൈറലാകുന്നു .

ഞാന്‍ തകര്‍ന്ന് തരിപ്പണമായി പോയെന്നും , ഈ കേസ് പുറം ലോകം അറിയാതെ ഒതുക്കി തീര്‍ക്കാൻ ഞാന്‍ നിങ്ങളുടെ കാല് പിടിക്കാമെന്നും ; ക്രിമിനല്‍ കേസില്‍ വിധി വന്നാല്‍ എനിക്ക് ഇന്ത്യയില്‍ വക്കീല്‍ ആകാന്‍ കഴിയില്ലെന്നും , സുഭാഷ് മാനുവല്‍ അസാമാന്യ ഭാവിയുള്ള വ്യക്തിയാണെന്നും , ഒരു രവിപിള്ള ആകേണ്ട ആളാണെന്നും , എനിക്ക് ധാര്‍മികതയുടെ പ്രശ്‌നമില്ലെന്നും , ഇനിയും നമ്മുക്ക് സ്‌നേഹത്തോടെ ഒന്നിച്ച് പോകാമെന്നും , നിങ്ങളുടെ ബിസ്സിനസ്സ് ഞാന്‍ വളര്‍ത്തി തരാമെന്നും ഒക്കെ പറഞ്ഞു കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുന്ന ഷാജന്‍ സ്‌കറിയയുടെ സമൂഹം കണ്ടിട്ടില്ലാത്ത കപടമുഖമാണ് ഈ ശബ്ദരേഖയില്‍ വെളിപ്പെടുന്നത്.

ബ്ലാക്ക്മെയ്ല്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിക്കുന്ന ഷാജന്‍ സ്‌കറിയ  യുകെയിലെയും നാട്ടിലെയും ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ നുണകള്‍ എഴുതി പ്രസിദ്ധീകരിക്കുകയും , അവസാനം താന്‍ കുടുങ്ങുമ്പോള്‍ ഏത് വിധേനയും രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്യുന്നതിന്റെ നിരവധി വാര്‍ത്തകള്‍ പലപ്പോഴും പുറത്ത് വന്നിരുന്നു. എന്നാല്‍  ഈ ആരോപണങ്ങള്‍ ഒക്കെ തെളിയിച്ചാല്‍ പത്രപ്രവര്‍ത്തനം തന്നെ നിര്‍ത്താം എന്നായിരുന്നു ഷാജന്‍ എപ്പോഴും  വീമ്പിളക്കിയിരുന്നത് .

അതേ ഷാജൻ സ്കറിയ യുകെയിലെ കേസില്‍ പരാതിക്കാരനെ വിളിച്ച് കേസ് ഒത്ത് തീര്‍പ്പാക്കുകയാണെങ്കില്‍ , താന്‍ കോടതിയില്‍ ചെന്ന് ചെയ്ത എല്ലാ തെറ്റുകളും ഏറ്റ് പറയാമെന്നും  ,  എന്റെ വീട് വിറ്റും കോടതി പറയുന്ന പണം ഞാന്‍ തരാമെന്നും , പക്ഷെ എന്നെ നാണക്കേടിൽ നിന്ന് ഒഴിവാക്കണമെന്നും , പുറം ലോകം അറിയാതെ ഈ കേസ് ഒതുക്കി തീര്‍ത്ത് തന്ന് എന്നെ രക്ഷിക്കണമെന്നും , അതിന് എന്ത് തരം സെറ്റില്‍മെന്റിനും ഞാന്‍ തയ്യാറാണെന്നും ആവശ്യപ്പെടുന്നു .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സുഭാഷ് മാനുവൽ നടത്തുന്നത് വളരെ നല്ലൊരു ബിസിനസ് ആണെന്നും , ഞാൻ താങ്കളുടെ  ബിസ്സിനസ് പ്രമോട്ട് ചെയ്യാമെന്നും , വ്യാജവാര്‍ത്ത എഴുതിയതിന് നഷ്ടപരിഹാരം നല്‍കാമെന്നും പറയുന്ന ശബ്ദരേഖയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.

‘ ഞാന്‍ ആരെയും ഭയപ്പെടുന്നവനല്ല , ഞാന്‍ പണം നല്‍കി ആരുമായും ഒത്തുതീര്‍പ്പിന് ശ്രമിക്കില്ല , ഞാന്‍ പണം വാങ്ങി ആര്‍ക്കും വേണ്ടി ഒരു വാര്‍ത്തയും എഴുതാറില്ല , ഞാന്‍ പണം കൊടുത്ത് ഒരു കേസും ഒതുക്കി തീര്‍ക്കാറില്ല ‘ എന്നൊക്കെ വീമ്പിളക്കിയിരുന്ന ഷാജന്‍ സ്‌കറിയയുടെ കപടമുഖമാണ് ഈ ശബ്ദരേഖയിലൂടെ പുറത്ത് വരുന്നത് .

ഷാജൻ സ്‌കറിയയുടെ കപടമുഖം വെളിപ്പെടുന്ന 38 മിനിറ്റുള്ള ശബ്ദരേഖ കേൾക്കുവാൻ താഴെയുള്ള യൂ ട്യൂബ് ലിങ്ക് സന്ദർശിക്കുക

[ot-video][/ot-video]