അഡ്വക്കേറ്റ് ജയശങ്കറിനെതിരെ വധഭീഷണി മുഴക്കി സിപിഐഎം എംഎല്‍എ എഎന്‍ ഷംസീര്‍. പിണറായിക്കെതിരെ ശബ്ദിച്ചാല്‍ തീര്‍ത്തുകളയുമെന്നാണ് ഷംസീറിന്റെ ഭീഷണി. ന്യൂസ്18 ചാനലിന്റെ ചര്‍ച്ചാ വേളയിലായാണ് ഷംസീറിന്റെ വെല്ലുവിളി. തോമസ് ചാണ്ടിയുടെ രാജി വിഷയവുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയ്ക്കിടെയാണ് ഷംസീറിന്റെ വെല്ലുവിളി.
പിണറായി വിരോധം കൊണ്ട് ഭ്രാന്ത് പിടിച്ച വ്യക്തിയാണ് അഡ്വ. ജയശങ്കര്‍, എന്നാല്‍ ജനങ്ങള്‍ പിണറായിയെ മുഖ്യമന്ത്രിയാക്കി. അതിന് ശേഷം പിണറായിയെ രാജിവെപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. എന്നാല്‍ വക്കീല്‍ വിചാരിച്ച പോോലെയല്ല കാര്യങ്ങള്‍. അതില്‍ നിന്നാണ് പിണറായിയെ വ്യക്തിപരമായി ആക്ഷേപിക്കാനും അധിക്ഷേപിക്കാനും അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത്. ഇങ്ങനെ തുടര്‍ന്നാല്‍ ഇതിന്റെ പ്രതിവിധി കൂടെ നേരിടാന്‍ അദ്ദേഹം തയ്യാറാവണം. രാത്രി എട്ടുമണിക്ക് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി ടിവിക്കകത്ത് വന്നിരുന്ന് കേരളത്തിന്റെ മുഖ്യമന്ത്രിയെ വ്യക്തി പരമായി അധിക്ഷേപിച്ച് മുന്നോട്ടുപോകുമ്പോള്‍ അതിനെ നേരിടാനുള്ള കരുത്ത് ഇടതു പക്ഷത്തിനുണ്ട് എന്നാണ് ഷംസീര്‍ ഉന്നയിച്ചത്. എന്നാല്‍ ചാനല്‍ അവതാരകന്‍ ഇക്കാര്യത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും ഷംസീര്‍ പിന്മാറിയില്ല. എന്നാല്‍ അവതാരകന്റെ വിലക്കുകളെ ലംഘിച്ചാണ് തലശേരി എം.എല്‍എയായ എ.എന്‍. ഷംസീറിന്റെ വെല്ലുവിളി

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

താങ്കള്‍ ഞങ്ങള്‍ക്കൊരു വെല്ലുവിളിയല്ല മുഖ്യമന്ത്രി പിണറായി വിജയനെതിരെ സംസാരിച്ചാല്‍ വേണ്ടരീതിയില്‍ പ്രതികരിക്കുമെന്നാണ് എഎന്‍ ഷംസീര്‍ പറഞ്ഞത്. അതേസമയം ഷംസീറിന്റെ വെല്ലുവിളിയെ താന്‍ നേരിടുന്നു. മാഷാ അള്ളാഹ് സ്റ്റിക്കര്‍ പതിപ്പിച്ച ഇപ്പോവ ആവുവയിലെ വീച്ചിലേക്ക് വിട്ടോളു. എന്നാണ് ജയശങ്കറിന്റെ പ്രതികരണം. ഷംസീര്‍ യുവാവാണ്, ഷംസീറിന്റെ പ്രായത്തില്‍ അബ്ദുള്ളക്കുട്ടി നടത്തിയ വിപ്ലവം എന്തായി എന്നും ജയശങ്കര്‍  പറഞ്ഞു.