ഷെയ്നെ നിഗത്തെ ഇനി അഭിനയിപ്പിക്കില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍. ഷെയ്ന്‍ നിഗം അഭിനയിച്ചിരുന്ന രണ്ട് സിനിമകളും ഉപേക്ഷിച്ചു. വെയില്‍, കുര്‍ബാനി എന്നീ സിനിമകളാണ് വേണ്ടെന്നുവച്ചത്. നഷ്ടം ഷെയ്ന്‍ നികത്തുംവരെ സഹകരിപ്പിക്കില്ലെന്ന് നിര്‍മാതാക്കള്‍ വ്യക്തമാക്കി. തീരുമാനം ‘അമ്മ’യെ അറിയിച്ചിട്ടുണ്ടെന്ന് നിര്‍മാതാക്കള്‍ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. മുടങ്ങിയ സിനിമകളുടെ നിര്‍മാതാക്കള്‍ ഷെയ്നെതിരെ നിയമനടപടി സ്വീകരിക്കും.
സിനിമാ സെറ്റുകളിൽ ലഹരിമരുന്ന് പരിശോധന വേണം. ഷൂട്ടിങ് ലൊക്കേഷനുകളില്‍ ലഹരിമരുന്ന് പരിശോധന വേണമെന്ന് നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടു. മലയാളസിനിമയില്‍ ലഹരിമരുന്ന് ഉപയോഗം വ്യാപകമാണ്. പുതുതലമുറയിലാണ് ഉപയോഗം കൂടുതൽ. മലയാള സിനിമാരംഗത്ത് വ്യാപകമായി ലഹരിമരുന്ന് ഉപയോഗമുണ്ട്. എല്‍എസ്ഡി പോലുള്ള ലഹരിവസ്തുക്കള്‍ നിരീക്ഷണത്തില്‍ കണ്ടെത്താനാവില്ലെന്നും നിർമാതാക്കൾ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. പുതിയ തലമുറയിലെ ചെറുപ്പക്കാരില്‍ ചിലര്‍ ലഹരിമരുന്ന് ഉപയോഗിക്കുന്നു.
Leave a Reply