ഹരിഗോവിന്ദ് താമരശ്ശേരി

പ്രശസ്ത തെന്നിന്ത്യൻ താരം ശങ്കർ നിർമ്മാണവും സുരേഷ് ഉണ്ണികൃഷ്ണൻ സംവിധാനവും നിർവഹിക്കുന്ന മലയാള ചലച്ചിത്രം “എഴുത്തോല” യിലേക്ക് അഭിനേതാക്കളെ ക്ഷണിക്കുന്നു. എൺപതുകളുടെ പ്രണയ നായകൻ ശങ്കർ, “ചേക്കേറാൻ ഒരു ചില്ല” (1986) ക്കു ശേഷം നിർമ്മിക്കുന്ന രണ്ടാമത്തെ ചലച്ചിത്രമാണ് എഴുത്തോല. Otio Entertainments LLP എന്ന പേരിൽ ശങ്കർ ഈ വർഷം ആരംഭിച്ച നിർമ്മാണ കമ്പനിയുടെ ബാനറിൽ ആയിരിക്കും സിനിമ റിലീസ് ചെയ്യുക. കേരളത്തിലെ മാറുന്ന വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ചുള്ള വളരെ വ്യത്യസ്തമായ പ്രമേയമാകും സിനിമ കൈകാര്യം ചെയ്യുന്നത്.

എഴുത്തോലയുടെ രചനയും സംവിധാനവും നിർവഹിക്കുന്നത് യുകെ മലയാളിയായ സുരേഷ് ഉണ്ണികൃഷ്ണനാണ് . ചാലക്കുടിക്ക് സമീപമുള്ള പൊന്നാമ്പിയോളി സ്വദേശിയായ സുരേഷ്‌ യുകെയിൽ സോളിസിറ്ററാണ്. പ്രമുഖ സിനിമാ സീരിയൽ താരം നിഷ സാരംഗ് മുഖ്യ വേഷം കൈകാര്യം ചെയ്യുന്ന സിനിമയിൽ ശങ്കറും ഒരു സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2022 മെയ് മാസം ചാലക്കുടിക്ക് സമീപം ഷൂട്ടിങ് ആരംഭിക്കുന്ന സിനിമയിലേക്ക് കുട്ടികളും മുതിർന്നവരുമടക്കം നിരവധി അഭിനേതാക്കളെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ താഴെ പറയുന്ന ഇമെയിലിലോ വാട്സാപ്പ് നമ്പറിലോ ഒരു മിനിറ്റിൽ കവിയാത്ത ഇൻട്രോ വീഡിയോയും പെർഫോമൻസ് വീഡിയോയും 2022 മാർച് 31 ന് മുൻപായി അയക്കുക. Tiktok വീഡിയോകൾ സ്വീകരിക്കുന്നതല്ല.

ഇമെയിൽ: [email protected]
Whatsapp: 8075660396