അനധികൃത സ്വത്ത് സമ്പാദന കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ ശിക്ഷ അനുഭവിക്കുന്ന എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല ജയിലില്‍ ആഡംബര ജീവിതം നയിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളുമായി കന്നഡ ചാനല്‍.

ജയിലില്‍ നിയന്ത്രണങ്ങളില്ലാതെ സ്വതന്ത്രയായി നടക്കുന്ന ശശികലയെ വീഡിയോയില്‍ കാണാം. ജയില്‍ വസത്രം ധരിക്കാതെ പൊലീസുകാരുമായി സംസാരിച്ച് ഭക്ഷണപാത്രവുമായി സെല്ലിലേക്ക് നടന്നുവരുന്ന ശശികലയുടെ ദൃശ്യങ്ങളാണ് ചാനല്‍ പുറത്തുവിട്ടത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ശശികലയ്ക്ക് ജയിലില്‍ വിഐപി പരിഗണന ലഭിക്കുന്നുവെന്ന പൊലീസ് ഓഫീസര്‍ രൂപയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് ദൃശ്യങ്ങള്‍ പുറത്തുവന്നത്. ശശികലയ്ക്ക് മാത്രം ജയിലില്‍ അഞ്ച് സെല്ലുകള്‍ സജ്ജീകരിച്ചിട്ടുണ്ടെന്നും ഈ സെല്ലുകള്‍ മറ്റ് തടവുകാര്‍ക്ക് ഉപയോഗിക്കാന്‍ കഴിയില്ലെന്നും രൂപ പറഞ്ഞിരുന്നു. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തല്‍.ശശികലയ്ക്കായി പ്രത്യേക അടുക്കള ഉണ്ടെന്നും ഇവയില്‍ നിന്നുള്ള കൗണ്ടറില്‍ നിന്നാണ് ശശികലയ്ക്ക് ഭക്ഷണം നല്‍കുന്നതെന്നും കിടക്കാനായി പ്രത്യേക ബെഡ്‌റൂമുകളുണ്ടെന്നും ഇതിനായി രണ്ട് കോടി രൂപ കൈക്കൂലി വാങ്ങിയെന്നുമായിരുന്നു രൂപയുടെ റിപ്പോര്‍ട്ടിലുള്ളത്്.

എന്നാല്‍ രൂപയുടെ റിപ്പോര്‍ട്ട് വാസ്തവ വിരുദ്ധമാണെന്നായിരുന്നു ജയില്‍ ഡിജിപിയുടെ പ്രതികരണം. റിപ്പോര്‍ട്ടിന് പിന്നാലെ രൂപയെ ഗതാഗത വിഭാഗത്തിലേക്ക് സ്ഥലം മാറ്റിയിരുന്നു.