ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടി20യിൽ ഇന്ത്യൻ ടീമിന്റെ ഭാഗാമെന്ന മലയാളി താരം ബേസിൽ തമ്പിയുടെ പ്രതീക്ഷ പൊലിഞ്ഞത് അവസാനനിമിഷം. ബേസിൽ കളിച്ചേക്കുമെന്നായിരുന്നു ടീം വൃത്തങ്ങള്‍ രാവിലെ മുതൽ നൽകിയ സൂചന. പുതിയ പേസ് നിരയെ വാര്‍ത്തെടുക്കുന്നതിനായി, ടീമിലെ പേസര്‍മാര്‍ക്ക് മാറിമാറി അവസരം നൽകണമെന്നായിരുന്നു ബിസിസിഐ നിര്‍ദ്ദേശം. ഇതനുസരിച്ച് ബേസിൽ ടീമിലെത്തുമെന്നായിരുന്നു ഏവരും കരുതിയിരുന്നത്. എന്നാൽ ടീം മീറ്റിങ്ങിൽ, ആദ്യ മൽസരം ജയിച്ച ടീമിൽ മാറ്റംവേണ്ടെന്ന നിലപാടാണ് കോച്ച് രവിശാസ്‌ത്രി കൈക്കൊണ്ടത്. പരമ്പര ഉറപ്പാക്കിയ ശേഷം, മൂന്നാം മൽസരത്തിൽ മറ്റുള്ളവര്‍ക്ക് അവസരം നൽകാമെന്നതായിരുന്നു രവിശാസ്‌ത്രിയുടെ വാദം. ടീം മാനേജരും ക്യാപ്റ്റനും കോച്ചിന്റെ വാദം അംഗീകരിക്കുകയായിരുന്നു. ഇതോടെയാണ് ബേസിൽ തമ്പിയുടെ കാത്തിരിപ്പ് നീണ്ടത്. ഞായറാഴ്‌ച നടക്കുന്ന മൂന്നാം മൽസരത്തിൽ കളിക്കാനാകുമെന്നാണ് ബേസിൽ പ്രതീക്ഷിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ