ആലപ്പുഴ മുട്ടാർ സ്രാമ്പിക്കൽ കുടകുത്തിയിൽ റ്റോം ജോർജിന്റെ ഭാര്യ ഷീല റ്റോം (47 ) മുംബൈയിൽ നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ നാളെ തിങ്കളാഴ്ച (30/09/2024)  മൂന്ന് മണിക്ക് ആരംഭിച്ച് ഇടവക ദേവാലയമായ മുട്ടാർ സെൻറ് ജോർജ് ദേവാലയത്തിൽ നടക്കും. ഭവനത്തിലെ ശുശ്രൂഷകൾക്ക് അഭിവന്ദ്യ ഡോ. ആൻറണി മാർ സിൽവാനോസ് എപ്പിസ്കോപ്പയും ദൈവാലയത്തിലെ ശുശ്രൂഷകൾക്ക് പത്തനംതിട്ട രൂപത അധ്യക്ഷൻ ഡോ. സാമുവൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്തയും കാർമികത്വം വഹിക്കും. രാവിലെ എട്ടുമണി മുതൽ പൊതുദർശനത്തിന് സൗകര്യം ഉണ്ടായിരിക്കും.

പരേത നീരേറ്റുപുറം അമിച്ചകരി തോട്ടയ്ക്കാട് വടക്കുംമുറി കുടുംബത്തിൽ സാറാമ്മ ഈപ്പന്റെയും പരേതനായ ടി സി ഈപ്പന്റെയും മകളാണ്. സ്കൂൾ പഠനകാലത്ത് മണിമലയാറ്റിൽ നിന്ന് ഒരാളെ രക്ഷപ്പെടുത്തിയതിന് ഇന്ത്യൻ പ്രസിഡന്റിന്റെ ധീരതയ്ക്കുള്ള അവാർഡ് ഷീലയ്ക്ക് ലഭിച്ചിരുന്നു

മക്കൾ : ആരോൺ റ്റോം, ആൻമേരി റ്റോം. സഹോദരങ്ങൾ: ശ്യാം ഈപ്പൻ, ഫാ. ഡേവിഡ് വടക്കുമുറിയിൽ.

ഷീല റ്റോമിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

മൃതസംസ്കാര ശുശ്രൂഷയുടെ ലൈവ് സ്ട്രീമിംഗ് താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ലഭ്യമാണ്: