ന്യൂസ് ഡെസ്ക്, മലയാളം യുകെ
അയർലൻഡിൽ ജോലി ചെയ്തിരുന്ന മലയാളി നേഴ്‌സ് ഷെറിൻ എബ്രഹാം (43) ചികിത്സയ്ക്കായി നാട്ടിലെത്തിയതിന് പിന്നാലെ അന്തരിച്ചു. റാന്നി അങ്ങാടി പുല്ലൂപ്രം കടയ്‌ക്കേത്ത് (മുരിക്കേത്ത്) സോനു തോമസിന്റെ ഭാര്യയാണ്. 2023 മുതൽ അയർലൻഡിലെ ഓഫ്ലിയിൽ എസ്‌കർ ആർ.ഐ നേഴ്സിങ് ഹോമിൽ നേഴ്സായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. മുമ്പ് ദുബായിലും ജോലി ചെയ്തിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ ജോലിക്കിടയിൽ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ കുറവ് കണ്ടെത്തിയിരുന്നു . തുടർന്ന് കൂടുതൽ ചികിത്സയ്ക്കായി നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.
ഷെറിൻ എബ്രഹാമിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.











Leave a Reply