പ്രവാസി വ്യവസായി ബി ആര്‍ ഷെട്ടിയുടെ മുഴുവന്‍ ആസ്തിയും കണ്ടുകെട്ടാന്‍ യുകെ കോടതി ഉത്തരവ്; മലയാളി പ്രശാന്ത് മാങ്ങാട്ടിന്റെയും……

പ്രവാസി വ്യവസായി ബി ആര്‍ ഷെട്ടിയുടെ മുഴുവന്‍ ആസ്തിയും കണ്ടുകെട്ടാന്‍ യുകെ കോടതി ഉത്തരവ്; മലയാളി പ്രശാന്ത് മാങ്ങാട്ടിന്റെയും……
February 15 15:52 2021 Print This Article

കടക്കെണിയിലായ പ്രവാസി വ്യവസായി ബി.ആർ. ഷെട്ടിയുടെ ലോകത്തെങ്ങുമുള്ള മുഴുവൻ ആസ്തികളും കണ്ടുകെട്ടാൻ ഉത്തരവിട്ട് യു.കെ. കോടതി. മലയാളിയും മുൻ എൻ.എം.സി സി.ഇ.ഒയുമായ പ്രശാന്ത് മാങ്ങാട്ടിന്റേതുൾപ്പെടെ മറ്റുളളവരുടെ സ്വത്തുക്കളും കണ്ടുകെട്ടണമെന്ന് കോടതി നിർദ്ദേശിച്ചു. വായ്പ ക്രമക്കേടുമായി ബന്ധപ്പെട്ട് അബുദാബി കമേഴ്ഷ്യൽ ബാങ്കിന്റെ അഭ്യർത്ഥന പ്രകാരമാണ് കോടതി ഇടപെടൽ.

ഇതോടെ ബി.ആർ. ഷെട്ടിക്കും പ്രശാന്ത് മാങ്ങാട്ടടക്കമുള്ളവർക്കും ലോകത്തിന്റെ ഏത് ഭാഗത്തുള്ള തങ്ങളുടെ സ്വത്തുക്കൾ വിൽക്കാൻ സാധിക്കില്ല. അബുദാബി ആസ്ഥാനമായുള്ള എൻ.എം.സി. ഹെൽത്ത്‌കെയറിന്റെ സ്ഥാപകനാണ് ബി.ആർ. ഷെട്ടി.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles