ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ബൈബിൾ കലോത്സവത്തിൽ ഒന്നാം സമ്മാനാർഹമായ ഷോർട്ട് ഫിലിം ഫെയ്ത് ഓഫ് എ ലിറ്റിൽ എയ്ഞ്ചൽ ( Faith of a little Angel ) ഏവരുടെയും ശ്രദ്ധ ആകർഷിക്കുന്നു. ഫെയ്ത്ത് ഓഫ് എ ലിറ്റിൽ എയ്ഞ്ചലിന്റെ കഥയും തിരക്കഥയും സംഭാഷണങ്ങളും ചായാഗ്രഹണവും ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ നിറഞ്ഞു നിന്ന ഷിജു ജോസഫാണ് ഷോർട്ട് ഫിലിമിന്റെ വിജയത്തിൻറെ നിർണായക ഘടകമായത് . ജാസ്മിൻ ഷിജു, ആൻമേരി ഷിജു, ബിനോയ് ജോർജ്, റിയ ജോസി , മെലിസ ബേബി, ടിസ്റ്റോ ജോസഫ് എന്നിവരുടെ അഭിനയമികവും പ്രസ്തുത ഷോർട്ട് ഫിലിമിന് ഒന്നാം സമ്മാനം നേടാൻ സഹായിച്ചു. ആൻസ് പ്രൊഡക്ഷന് വേണ്ടി ജെ ജെ കെയർ സർവീസ് ലിമിറ്റഡ് (സൗത്ത് പോർട്ട്) ഉം K 7 ഓട്ടോമൊബൈൽസ് (ലിവർപൂളും) ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഷോർട്ട് ഫിലിമിന് സംഗീതം നൽകിയത് അനിറ്റ് പി ജോയിയും എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് സോബി എഡിറ്റ് ലൈനും ആണ്.


കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണയാണ് ഇങ്ങനെ ഒരു ഷോർട്ട് ഫിലിം സാക്ഷാത്കരിക്കാൻ തന്നെ സഹായിച്ചതിൻ്റെ പിന്നിലെ ചാലകശക്തിയെന്ന് ഷിജു കിടങ്ങയിൽ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. ഷിജുവിന്റെ ഭാര്യ ജാസ്മിൻ ഷിജുവും മകൾ ആൻമേരി ഷിജുവും ഷോർട്ട് ഫിലിമിൽ അഭിനയിച്ചിരുന്നു. അതോടൊപ്പം ജാസ്മിൻ ഇതിൻറെ അസോസിയേറ്റ് ഡയറക്ടറും ആണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സ്കന്തോർപ്പിലെ ബൈബിൾ കലോത്സവ വേദിയിൽ ഫെയ്ത്ത് ഓഫ് എ ലിറ്റിൽ എയ്ഞ്ചൽ പ്രദർശിപ്പിച്ചപ്പോൾ കണ്ടു നിന്നവരുടെ കണ്ണുകൾ ഈറനണിയിക്കുന്നതായിരുന്നു. ഫെയ്ത്ത് ഓഫ് എ ലിറ്റിൽ എയ്ഞ്ചൽന്റെ പ്രദർശനം അവസാനിപ്പിച്ചപ്പോൾ ആബാലവൃന്ദം കാണികളും എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചത് ഷിജുവിനും മറ്റ് അണിയറ പ്രവർത്തകർക്കും സമ്മാനിച്ച സന്തോഷം അതിരറ്റതായിരുന്നു. അറിയപ്പെടുന്ന ഒരു ഫോട്ടോഗ്രാഫർ ആയ ഷിജു ജോസഫ് ഇൻഷുറൻസ് മേഖലയിൽ പ്രൊട്ടക്ഷൻ അഡ്വൈസർ ആയാണ് ജോലി ചെയ്യുന്നത്. കോട്ടയം ജില്ലയിലെ അതിരമ്പുഴ സ്വദേശിയായ ഷിജു 2013 ലാണ് യുകെയിൽ എത്തിയത്.

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിൻ്റെയും ലിവർപൂൾ ഇടവക വികാരി ഫാദർ ജെയിംസ് കോഴിമലയിലിൻ്റെയും മഹനീയ സാന്നിധ്യത്തിൽ ഫെയ്ത്ത് ഓഫ് എ ലിറ്റിൽ എയ്ഞ്ചൽന്റെ പ്രദർശനം ഡിസംബർ 1- ന് അവർ ലേഡി ക്യൂൻ ഓഫ് പീസ് ചർച്ച് ലിതർലാൻഡിൽ വച്ച് സംഘടിപ്പിച്ചിട്ടുണ്ടെന്ന് ഷിജു കിടങ്ങയിൽപറഞ്ഞു.