മതിയായ യോഗ്യതയില്ലാതെ രണ്ടര വർഷമാണ് ആലപ്പുഴ രാമങ്കരി സ്വദേശിയായ സി സി വർഗീസ് അഭിഭാഷകയായി പ്രാക്ടീസ് ചെയ്തത് . പോലീസ് അന്വേഷണം ആരംഭിച്ചതോടെ പ്രതി ഒളിവിലാണ്.  സെസി സേവ്യർ കോൺഗ്രസ് അനുകൂല അഭിഭാഷകരുടെ സംഘടനയായ ലോയേഴ്‌സ് കോൺഗ്രസിലെ സജീവ അംഗമായിരുന്നു. ആൾമാറാട്ടം, വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തി ബാർ അസോസിയേഷൻ സെക്രട്ടറി ആലപ്പുഴ നോർത്ത് പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

സെസി സേവ്യർ ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയാണ് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ വിജയിച്ചത്. അതേസമയം, പൊലീസ് കേസെടുത്തതിന് പിന്നാലെ ഇവരുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫാണ്. ഫേസ്‌ബുക്ക് അക്കൗണ്ടും ഡിലീറ്റ് ചെയ്തിട്ടുണ്ട്. സെസി സേവ്യർ ഡൽഹിയിലുണ്ടെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന രഹസ്യ വിവരം.

വ്യാജ എംബിബിഎസ് ബിരുദവുമായി ചികിത്സ നടത്തിയിരുന്ന വ്യാജ ഡോക്ടർമാരുടെ വാർത്തകൾ കേരളം ഒട്ടേറെ കണ്ടിരുന്നു. എന്നാൽ വ്യാജ നിയമ ബിരുദത്തിൻറെ കഥ കേരളത്തിൽ അധികം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.