പനജി: മൂന്നു പതിറ്റാണ്ടോളം ഗോവ ആസ്​ഥാനമായി പ്രവർത്തിച്ചുവന്ന പ്രമുഖ ചിത്രകാരി ഷിറീൻ മോദി (68) കൊല്ലപ്പെട്ട നിലയിൽ. കൃത്യം നടത്തിയെന്നു സംശയിക്കുന്ന തോട്ടം ജോലിക്കാരനെ വീണു മരിച്ച നിലയിലും കണ്ടെത്തി. മു​ംബൈയിൽ ജനിച്ച ഷിറീൻ മോദി നാലു പതിറ്റാണ്ടായി വടക്കൻ ഗോവയിലെ അർപോറ ഗ്രാമത്തിൽ ആർട്ട്​ സ്​റ്റുഡിയോ നടത്തിവരുകയായിരുന്നു. അവിടെ വെച്ചാണ്​ സംഭവം.

അസം സ്വദേശിയായ പ്രഫുല്ല എന്ന തോട്ടക്കാരനാണ്​ ഷിറീനെ മർദിച്ചുകൊലപ്പെടുത്തിയതെന്നാണ്​ കരുതുന്നത്​. കനമുള്ള ആയുധംകൊണ്ട്​ മർദിച്ച ശേഷം വീട്ടിൽനിന്ന്​ ഓടി രക്ഷപ്പെടുന്നതിനിടെ നിലത്തുവീണ്​പരിക്കേൽക്കുകയായിരുന്നു. ഷിറീൻ മോദി ഗോവ ​മെഡിക്കൽ കോളജ്​ ആശുപത്രിയിലും പ്രഫുല്ല പ്രദേശത്തെ ആശുപത്രിയിലും മരിച്ചു. ഇരുവരും തമ്മിൽ വഴക്ക്​ പതിവായിരുന്നതായി പരിസരവാസികൾ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വീട്ടിൽനിന്നു ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളിൽ പ്രഫുല്ല ഓടിപ്പോകുന്നത്​ കണ്ടതായി പൊലീസ്​ ഉദ്യോഗസ്​ഥൻ പറഞ്ഞു. നിഴലും വെയിലും പ്രമേയമായി നിരവധി ചിത്ര പരമ്പരകളിലൂടെ ശ്രദ്ധേയയായ ഷിറീൻ മോദിയുടെ മകൾ സാഫ്​റൺ വീഹലും ചിത്രകാരിയാണ്​.