മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ശിവദ. നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയതാരമായി ശിവദ മാറി. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് നടി. ഹ്രസ്വ ചിത്രങ്ങളടങ്ങിയ കേരള കഫേയിലെ പുറം കാഴ്ചകള്‍ എന്ന ലാല്‍ ജോസ് ചിത്രത്തിലൂടെയാണ് ശിവദ മലയാള സിനിമ രംഗത്ത് തുടക്കം കുറിക്കുന്നത്. പിന്നീട് സു സു സുധീ വാത്മീകം എന്ന ജയസൂര്യ ചിത്രത്തിലൂടെ ജനപ്രിയ നടിയായി മാറി. വിവാഹിതയായ താരത്തിന് ഒരു കുഞ്ഞുമുണ്ട്. പലപ്പോഴും കുടുംബത്തിന് നടി നല്‍കുന്ന പ്രാധാന്യം അവരുടെ വാക്കുകളില്‍ നിന്നും വ്യക്തമാണ്.

ഇപ്പോള്‍ വിവാഹ ശേഷമുള്ള തന്റെ സിനിമ ജീവിതത്തെ കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ് നടി. വിവാഹത്തിന് മുന്‍പ് സിനിമകള്‍ കിട്ടുന്നത് പോലെ വിവാഹത്തിന് ശേഷം സിനിമകള്‍ കിട്ടാത്ത നടിമാര്‍ക്ക് ഒരു തിരുത്താണ് താനെന്നും തനിക്ക് വിവാഹത്തിന് ശേഷമാണു ഏറ്റവും കൂടുതല്‍ സിനിമകള്‍ വരുന്നതെന്നും ശിവദ പറയുന്നു. ഒരു സ്വകാര്യ എഫ്എം ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ശിവദയുടെ പ്രതികരണം. മകന്‍ ജനിച്ച സമയത്ത് തനിക്ക് തമിഴിലെ മൂന്ന് വലിയ സിനിമകള്‍ ചെയ്യാന്‍ കഴിഞ്ഞില്ലെന്നും അത് മൂന്നും സൂപ്പര്‍ ഹിറ്റായപ്പോള്‍ ചെയ്യാന്‍ കഴിയാത്തതില്‍ വിഷമം തോന്നിയിരുന്നുവെന്നും നടി പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വിവാഹ ശേഷമാണ് എനിക്ക് ഏറ്റവും കൂടുതല്‍ സിനിമകള്‍ ലഭിക്കുന്നത്. മുരളി എപ്പോഴും പറയും മുരളിയുടെ ഭാഗ്യം കൊണ്ടാണ് എന്നൊക്കെ. മകന്‍ ജനിച്ച സമയത്ത് എനിക്ക് തമിഴില്‍ നിന്ന് മൂന്ന് വലിയ പ്രോജക്റ്റുകള്‍ വന്നിരുന്നു. പക്ഷെ ചെയ്യാന്‍ കഴിഞ്ഞില്ല. അത് മൂന്നും സൂപ്പര്‍ ഹിറ്റായിരുന്നു. അന്നതില്‍ വിഷമം തോന്നിയിരുന്നു. ഇന്ന് ചിന്തിക്കുമ്പോള്‍ മകന്റെയൊപ്പം കൂടുതല്‍ നേരം സമയം ചെലവിടാന്‍ കഴിഞ്ഞല്ലോ എന്ന സന്തോഷമാണ്. ഇപ്പോള്‍ നിരവധി സിനിമകള്‍ വരുന്നുണ്ട്. എല്ലാ രീതിയിലും ഞാന്‍ ഹാപ്പിയാണ് ശിവദ പറഞ്ഞു.