ന്യൂസ് ഡെസ്ക് മലയാളം യുകെ

നോർത്ത് വെയിൽസിൽ നിന്ന് കാണാതായ 4 കുട്ടികളെയും മരിച്ച നിലയിൽ കണ്ടെത്തി. സ്നോഡോണിയയിലെയ്ക്ക് ക്യാമ്പിംഗിനായി യാത്ര പുറപ്പെട്ട ജെവോൺ ഹിർസ്റ്റ്, ഹാർവി ഓവൻ, വിൽഫ് ഹെൻഡേഴ്സൺ, ഹ്യൂഗോ മോറിസ് എന്നീ നാലുപേരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

16നും 18നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ച നാല് പേരും. ഇവർ ഷ്രൂസ്ബറി കോളേജിലെ എ – ലെവൽ വിദ്യാർത്ഥികൾ ആയിരുന്നു. ഒരു സിൽവർ ഫോർഡ് ഫിയസ്റ്റയിലാണ് കുട്ടികൾ യാത്ര ചെയ്‌തിരുന്നത്‌. കുട്ടികൾ കാണാതായതിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ അവർ സഞ്ചരിച്ചിരുന്ന വാഹനം കണ്ടെത്തിയതിന് പിന്നാലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കാണാതായ കുട്ടികളുടെ മാതാപിതാക്കൾ പൊതുജനങ്ങളോട് നേരത്തെ സഹായം ആവശ്യപ്പെട്ടുകൊണ്ട് രംഗത്ത് വന്നിരുന്നു.

നിരവധി വ്യത്യസ്ത ഏജൻസികളും സന്നദ്ധ പ്രവർത്തകരും ഉൾപ്പെടുന്ന വിപുലമായ തിരച്ചിലാണ് കുട്ടികൾക്കായി നടത്തിയത്. ഇപ്പോൾ തിരച്ചിൽ പൂർത്തിയായെന്നും വാഹനത്തിലുള്ളവരെ ഔപചാരികമായി തിരിച്ചറിയാനും മരണത്തിലേയ്ക്ക് നയിച്ചത് എന്താണെന്ന് മനസ്സിലാക്കാനും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.