ന്യൂസ് ഡെസ്ക്, മലയാളം യുകെ

എല്ലാ ദിവസവും പഞ്ചസാര അടങ്ങുന്ന പാനീയങ്ങൾ കുടിക്കുന്നത് വഴി ക്യാൻസർ വരാനുള്ള സാധ്യത അഞ്ചിരട്ടി വർദ്ധിപ്പിക്കുമെന്ന ഞെട്ടിപ്പിക്കുന്ന പഠന റിപ്പോർട്ട് പുറത്ത് വന്നു. 160,000 സ്ത്രീകളെ വച്ച് നടത്തിയ പരിശോധനയിൽ മാസത്തിൽ പഞ്ചസാര അടങ്ങാത്ത പാനീയങ്ങൾ കുടിക്കുന്നവരെ അപേക്ഷിച്ച് പഞ്ചസാര അടങ്ങിയ പാനീയങ്ങൾ പതിവായി കുടിക്കുന്നവർക്ക് രോഗം വരാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് യൂണിവേഴ്സിറ്റി കോളേജ് ഓഫ് ഡബ്ലിനിലെ ഗവേഷക സംഘം കണ്ടെത്തി. സ്ത്രീകളിൽ വായ്ക്കുള്ളിൽ ഉണ്ടാകുന്ന ക്യാൻസറിൻെറ വർധനവ് ഇത്തരത്തിലുള്ള പാനീയങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഗവേഷകർ പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നിലവിൽ ഇതിനെ കുറിച്ചുള്ള കൂടുതൽ പഠനം നടന്ന് വരികയാണ്. നമ്മൾ തിരഞ്ഞെടുക്കുന്ന ഭക്ഷണക്രമം എങ്ങനെ ശരീരത്തെ ബാധിക്കുന്നു എന്നതിൻെറ ഉത്തമ ഉദാഹരണമായി ഈ പഠനം മാറിയിരിക്കുകയാണ്. ഒരു കാൻ ശീതള പാനീയം പോലും ദീർഘകാലം ഉപയോഗിക്കുന്നത് വഴി കനത്ത ആരോഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാം. ആധുനിക ഭക്ഷണക്രമത്തിൽ പഞ്ചസാര ഉപഭോഗം കുറയ്ക്കുന്നതിന് ശക്തമായ നടപടിയെടുക്കേണ്ടതിൻെറ ആവശ്യകതയും ഗവേഷകർ എടുത്ത് പറഞ്ഞു.

സ്ത്രീകൾ കുടിക്കുന്ന സോഡ, നാരങ്ങാവെള്ളം, ഐസ് ചായ എന്നിവയുടെ ബ്രാൻഡുകളുടെ പേര് പഠന റിപ്പോർട്ടിൽ പറഞ്ഞിട്ടില്ല. പഞ്ചസാരയുടെ അളവ് നേരിട്ട് അളക്കുന്നതിനുപകരം, ഗവേഷകർ, ഓരോ മാസവും എത്ര മധുരമുള്ള പാനീയങ്ങൾ കഴിച്ചുവെന്ന് ട്രാക്കുചെയ്യുന്നതിന് പഠനത്തിൽ പങ്കെടുത്ത സ്ത്രീകൾ റിപ്പോർട്ട് ചെയ്ത സർവേകളെയാണ് ആശ്രയിച്ചത്. 30 വർഷത്തെ പഠനത്തിൽ, 124 വായ്ക്കുള്ളിൽ ഉണ്ടാകുന്ന അർബുദ കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതിമാസം ഒന്നോ അതിലധികമോ പഞ്ചസാര പാനീയങ്ങൾ കുടിക്കുന്നതായി റിപ്പോർട്ട് ചെയ്യുന്ന സ്ത്രീകൾക്ക് പ്രതിമാസം ഒന്നിൽ താഴെ പഞ്ചസാര പാനീയങ്ങൾ കഴിക്കാത്തവരെ അപേക്ഷിച്ച് വായിൽ ക്യാൻസർ വരാനുള്ള സാധ്യത 4.87 മടങ്ങു കൂടുതലാണെന്ന് ഗവേഷകർ കണ്ടെത്തി.