ഇരുചക്രവാഹന യാത്രക്കാരുടെ അമിതവേഗം ഉണ്ടാക്കുന്ന അപകടത്തെപ്പറ്റിയുള്ള വാർത്തകൾ നാം ധാരാളം കേൾക്കാറുണ്ട്. ചിലപ്പോൾ അമിതവേഗം വരുത്തിവെയ്ക്കുന്ന അപകടം വളരെ വലുതുമായിരിക്കും. സ്വന്തം ജീവൻ മാത്രമല്ല മറ്റുള്ളവരുടെ ജീവിതം കൂടിയായിരിക്കും അതു കവരുക. എൻജിൻ ശേഷിയും കരുത്തും കൂടിയ സൂപ്പർ ബൈക്കുകളാണ് ഇത്തരത്തിൽ അപകടത്തിൽ പെട്ടത് എങ്കിൽ പിന്നെ പറയുകയേ വേണ്ട.

സൂപ്പർബൈക്കുകള്‍ റഷ്യയിൽ ഉണ്ടാക്കിയൊരു അപകടമാണിപ്പോൾ യൂട്യൂബിൽ‌ വൈറൽ. റോങ് സൈഡിൽ അമിതവേഗത്തിലെത്തിയ സൂപ്പർബൈക്കുകൾ കാറിലിടിച്ച് തെറിക്കുന്ന ദൃശ്യങ്ങൾ മറ്റൊരു കാറിന്റെ ഡാഷ്ബോർഡ് ക്യാമറയിലാണ് പതിഞ്ഞത്. അപകടത്തിൽ നിയന്ത്രണംവിട്ടു വന്ന മറ്റൊരു ബൈക്ക് ക്യാമറ ഘടിപ്പിച്ച കാറിലിടിക്കുന്ന ദ്യശ്യങ്ങളുമുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇടിയുടെ ആഘാതത്തിൽ ബൈക്ക് റൈഡറുടെ ശരീരഭാഗങ്ങൾ തെറിച്ചുപോകുന്നതും വിഡിയോയിൽ കാണാം. അപടത്തിൽ ഒരാൾ മരിച്ചെന്നും മൂന്നു പേര്‍ക്ക് പരിക്കേറ്റെന്നുമാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

[ot-video][/ot-video]